കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയിലും മലപ്പുറത്തും ഇടതു സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാന്‍ കാരണം? വിലയിരുത്തല്‍ ഇങ്ങനെ

Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാന്‍ കാരണം വോട്ട് മറിച്ചതാണെന്ന് സിപിഎം. എസ്പിഡിഐ വോട്ടുകള്‍ മുസ്ലിം ലീഗിന് മറിക്കുകയായിരുന്നു. ഇരു മണ്ഡലങ്ങളിലും എസ്ഡിപിഐ പേരിന് മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തി ലീഗുമായ വോട്ട് കച്ചവടം നടത്തുകയായിരുന്നുവെന്നും സിപിഎം ആരോപിക്കുന്നു. കൂടാതെ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വവും തിരിച്ചടിയായി.

12

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മലപ്പുറത്തും പൊന്നാനിയിലും വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ടുലക്ഷം കവിഞ്ഞിരുന്നു. ഇടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 1.92 ലക്ഷവുമായി ഉയര്‍ന്നു. കഴിഞ്ഞതവണ ഇടിയുടെ ഭൂരിപക്ഷം 25000 ആയിരുന്നു. ഇത്തവണ വന്‍തോതില്‍ വോട്ട് ഉയരാന്‍ കാരണം വോട്ട് കച്ചവടമാണെന്ന് സിപിഎം ആരോപിക്കുന്നു.

കൊണ്ടോട്ടിയില്‍ എസ്പിഡിഐ, ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വന്‍ വിവാദമായിരുന്നു. ആദ്യം ലീഗ് നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചെങ്കിലും മറിച്ചാണ് എസ്ഡിപിഐ പ്രതികരിച്ചത്. ഇതോടെ രഹസ്യ ചര്‍ച്ചയ്ക്ക് കളമൊരുക്കിയത് ലീഗ് നേതൃത്വമാണ് എന്ന തോന്നലുണ്ടാക്കുകയും ചെയ്തു.

കോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന അധ്യക്ഷന്‍മാര്‍ കളംവിടുന്നു, രാഹുലും രാജിസന്നദ്ധത അറിയിച്ചുകോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന അധ്യക്ഷന്‍മാര്‍ കളംവിടുന്നു, രാഹുലും രാജിസന്നദ്ധത അറിയിച്ചു

കൊണ്ടോട്ടി ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് എസ്പിഡിഐ വോട്ടുകള്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് മറിച്ചതെന്നും സിപിഎം വിലയിരുത്തുന്നു. രണ്ടിടത്തും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു കുറഞ്ഞതും ഇതിന് തെളിവാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. ധാരണ മറച്ചുവെക്കാനാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്നും സിപിഎം ആരോപിക്കുന്നത്.

English summary
SDPI Vote Shifted to Muslim League in Malappuram, Ponnani, Alleged by CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X