തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം'
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ശ്രമിക്കണം എന്ന് എസ്ഡിപിഐ. കേരളത്തെ അപമാനിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണം എന്ന് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചു എന്നും ലത്തീഫ് പറഞ്ഞു.
ബജറ്റ് വിഹിതം വകയിരുത്തുന്നതിലുള്പ്പെടെ ബിജെപി കേന്ദ്ര ഭരണം കേരളത്തെ പാടെ അവഗണിക്കുകയാണ്. കേരളത്തിലെത്തിയ പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടന വേദിയില്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ പങ്കെടുപ്പിക്കാന്‍ പോലും തയ്യാറായില്ല. കേരള സ്റ്റോറി എന്ന പേരില്‍ കല്‍പ്പിത കഥകള്‍ മെനഞ്ഞുണ്ടാക്കി ലോകത്തിനു മുമ്പില്‍ കേരളത്തെ അപമാനിക്കുകയായിരുന്നു.

അതേസമയം കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കേണ്ടതിനു പകരം പരസ്പരം മല്‍സരിച്ച് അവരുടെ വിജയസാധ്യത വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ തൊട്ടടുത്ത വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് എസ്ഡിപിഐ പിന്തുണച്ചത്. ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് എസ്ഡിപിഐയുടെ മാത്രം ഉത്തരവാദിത്തമല്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കുമെന്നും 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതായും സിപിഎ ലത്തീഫ് പറഞ്ഞു. സ്ഥാനാര്‍ഥി പട്ടിക അംഗീകാരത്തിനായി ദേശീയ കമ്മിറ്റിക്ക് സമര്ച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ ഉടന്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇക്കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പത്ത് ശതമാനത്തില്‍ താഴെ മാത്രം വാര്‍ഡുകളില്‍ മല്‍സരിച്ച പാര്‍ട്ടിക്ക് നാല് ലക്ഷത്തിലധികം വോട്ടുകള്‍ നേടാനായി. സംസ്ഥാനത്തെ 20 നിയമസഭാ മണ്ഡലങ്ങളില്‍ വിജയ പരാജയങ്ങള്‍ തീരുമാനിക്കാനുള്ള വോട്ട് ബാങ്ക് എസ്ഡിപിഐയ്ക്കുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായവര്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള മോഹവുമായി എത്തുന്നത് വോട്ടര്‍മാരെ അവഹേളിക്കുന്നതാണ്.
ദേശീയ തലത്തില്‍ ബിജപി വിരുദ്ധ പാര്‍ട്ടികളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യാ മുന്നണിയക്ക് സാധിക്കേണ്ടതുണ്ടെന്നും സിപിഎ ലത്തീഫ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന് മന്നാനി എന്നിവരും സംബന്ധിച്ചു.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ













Click it and Unblock the Notifications