'എസ്ഡിപിഐ പകരം ചോദിക്കും', രാവിലെ മുതൽ ഭീഷണിയെന്ന് അഖിൽ മാരാർ, 'കേരളം ജീവിക്കാൻ കൊള്ളാത്ത നാടായി'
എസ്ഡിപിഐക്കാർ സോഷ്യൽ മീഡിയയിൽ ഭീഷണി മെസ്സേജുകൾ അയക്കുന്നുവെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. പാലസ്തീൻ വിഷയത്തിൽ ഹമാസിന് എതിരെ വിമർശനം ഉന്നയിച്ചതിന് തനിക്കെതിരെ വീഡിയോ ചെയ്ത യുവാവ് ആക്രമിക്കപ്പെട്ടുവെന്നും അതിന് ഉത്തരവാദിയെന്ന് ആരോപിച്ചുമാണ് തനിക്ക് എതിരെ ഭീഷണിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ മാരാർ പറയുന്നു.
നേരത്തെയും സമാനമായ തരത്തിലുളള എതിർപ്പുകൾ താൻ നേരിടുന്നുണ്ടെന്ന് അഖിൽ മാരാർ പറഞ്ഞിരുന്നു.'' പാലസ്തീന് വേണ്ടി സംസാരിച്ച ഞാൻ മറ്റൊരു വിഷയത്തിൽ ഇസ്രായേലിനെ അനുകൂലിച്ചപ്പോൾ സുഡാപ്പികൾ എന്നെയും കുടുംബത്തെയും തെറി പറഞ്ഞു നടക്കുന്നു..
പ്രിയപ്പെട്ട മുസ്ലിം സഹോദരങ്ങളെ ഈ രാജ്യത്തു നിക്ഷ്പക്ഷമായി ജീവിക്കുന്ന ഹിന്ദുക്കളെ എല്ലാം ബിജെപിയിൽ എത്തിക്കുന്നത് ആട്ടിൻ തോലിട്ട ഇക്കൂട്ടർ ആണ്.. ഇവരാണ് മുസ്ലിങ്ങളുടെ ശാപവും ബിജെപിയുടെ അനുഗ്രഹവും.. ഈ തീവ്രവാദികളെ ഇല്ലാതാക്കിയാൽ മതി രാജ്യത്ത് കോൺഗ്രസ്സിന് അധികാരത്തിൽ വരാൻ.. മറിച്ചു കുട പിടിച്ചു കൊടുത്താൽ ബിജെപി ഇനിയും വളരും..'' എന്നാണ് അഖിൽ മാരാർ അന്ന് പ്രതികരിച്ചത്.

അഖിൽ മാരാരുടെ കുറിപ്പ്: ''അന്തരിച്ച മുൻ ആഭ്യന്തര മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ സാറിന്റെ സ്മരണാർത്ഥം ചലച്ചിത്ര അക്കാദമി നടത്തുന്ന തലശേരി ചലച്ചിത്ര മേളയിൽ അതിഥി ആയി പോയതാണ് കഴിഞ്ഞ ദിവസം.. രാവിലെ മുതൽ കുറച്ചു ഭീഷണി മെസ്സേജുകൾ എന്താ കാര്യം എന്ന് തിരക്കിയപ്പോൾ മുൻപ് പാലസ്‌തീൻ വിഷയത്തിൽ എനിക്കെതിരെ വീഡിയോ ചെയ്ത നിഷാൻ എന്ന ചെറുപ്പക്കാരന്റെ വാഹനം അവൻ കുടുംബമായി സഞ്ചരിക്കവേ ബൈക്കിൽ വന്ന ആരോ അടിച്ചു തകർത്തു..
അത് കണ്ടിട്ട് കുറച്ചു പേര് എനിക്കെതിരെ ഭീഷണി ആയി ഇറങ്ങിയിരിക്കുന്നു.. എസ്ഡിപിഐ പകരം ചോദിക്കും എന്നാണ് ഇതിൽ ഒരുത്തന്റെ വാദം.. ഞാൻ നിഷാനുമായി രാവിലെ സംസാരിച്ചു നിയമപരമായി ഏതറ്റം വരെ പോയിട്ടായാലും ഇത് ചെയ്തവരെ കണ്ടെത്തണം.. മനുഷ്യനെ തമ്മിലടിപ്പിക്കാൻ ആര് ശ്രമിച്ചാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം.. ആക്രമിക്കാൻ ഒരു കാരണം നോക്കി നടക്കുകയാണ് എസ്ഡിപിഐ എങ്കിൽ അതിന് നിഷാൻ എന്ന ചെറുപ്പക്കാരന്റെ വിഷയത്തെ മുതലെടുത്തു വേണ്ട.
ഞാൻ രാജ്യത്തെ അനുകൂലിക്കുന്ന ഭാരതീയ സംസ്ക്കാരം ഉയർത്തി പിടിക്കുന്ന ഒരു ഭാരത പൗരൻ എന്ന കാരണം കൊണ്ട് ആക്രമിച്ചോളൂ.. മതപരമായ ഭിന്നത സമൂഹത്തിൽ സൃഷ്ടിക്കാൻ ആരാണ് നിഷാന്റെ വാഹനം അടിച്ചു പൊട്ടിച്ചതെന്ന് കേരള പോലീസ് കണ്ടെത്തണം... ഇത് നിഷാനെക്കാൾ ഞാൻ ആഗ്രഹിക്കുന്നു... മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാത്ത നാടായി കേരളം മാറിയിരിക്കുന്നു... അല്ല കേരളത്തെ മാറ്റിയിരിക്കുന്നു..''












Click it and Unblock the Notifications