തലപ്പാടി പഞ്ചായത്തില്‍ ബിജെപി പിന്തുണയില്‍ എസ്ഡിപിഐക്ക് പഞ്ചായത്ത് പ്രസിഡന്റ്: തോറ്റതും ബിജെപി
തലപ്പാടി: കാസർഗോഡിനോട് ചേർന്ന് നില്ക്കുന്ന കർണാടകയിലെ തലപ്പാടി പഞ്ചായത്തില്‍ ബി ജെ പി അംഗങ്ങളുടെ പിന്തുണയില്‍ എസ് ഡി പി ഐക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി. ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തില്‍ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് ബി ജെ പി അംഗങ്ങളുടെ പിന്തുണയോടെ എസ് ഡി പി ഐയുടെ ടി ഇസ്മയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബി ജെ പിയുടെ പുഷ്പാവതി ഷെട്ടി വൈസ് പ്രസിഡന്റുമായി.
രണ്ട് അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു. കോണ്‍ഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ് ഡി പി ഐയുടെ ഡി ബി ഹബീബയുമാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. 24 അംഗ പഞ്ചായത്തില്‍ ബി ജെ പി -13, എസ് ഡി പി ഐ -10, കോണ്‍ഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് അംഗങ്ങള്‍ വിട്ടുനിന്നതോടെ അംഗങ്ങളുടെ എണ്ണം 22 ആയി.

പ്രസിഡന്റ് സ്ഥാനത്തേക്ക് എസ് ഡി പി ഐ ടി ഇസ്മയിലും ബി ജെ പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബി ജെ പി അംഗങ്ങളുടെ വോട്ടുകള്‍ കൂടി ആകെ പതിനൊന്ന് വോട്ടുകള്‍ ഇസ്മയിലിന് ലഭിച്ചു. രണ്ട് സ്ഥാനാർത്ഥികള്‍ക്കും പതിനൊന്ന് വോട്ട് ലഭിച്ചതോടെ തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ ഇസ്മയില്‍ വിജയിച്ച് പ്രസിഡന്റാകുകയായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനം സംവരണമായതിനാല്‍ ആ പോസ്റ്റിലേക്ക് പുഷ്പാവതി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാർട്ടി ബി ജെ പി പിന്തുണ തേടിയിയിട്ടില്ലെന്ന് എസ് ഡി പി ഐ നേതൃത്വം അറിയിച്ചു. 'ബിജെപി പിന്തുണയോടെ വിജയിച്ച ഫയാസ്, മുഹമ്മദ് എന്നീ അംഗങ്ങൾ പ്രസിഡന്റ് ആവാനുള്ള ആഗ്രഹം ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് നേതൃത്വം നിരസിച്ചതിനാൽ ബിജെപി അംഗം ചന്ദ്രയെ പ്രസിഡന്റാക്കണം എന്ന നിർദേശം ഇരുവരും മുന്നോട്ട് വെച്ചു. ഇതും തള്ളിയതോടെയാണ് ഫയാസ്, മുഹമ്മദ് എന്നിവർ എസ് ഡി പി ഐ സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്' - എസ് ഡി പി ഐ കർണാടക സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് പുത്തൂർ പറഞ്ഞു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച












Click it and Unblock the Notifications