കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പോലീസ് നോക്കി നിന്നു, പിന്നില്‍ മുസ്ലീം ലീഗ് ?
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നീര്‍ച്ചാല്‍ സ്വദേശിയായ ഫാറൂഖാണ്(45) വെട്ടേറ്റ് മരിച്ചത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു അക്രമണം. സംഭവത്തില്‍ വൈത്തലപ്പള്ളി സ്വദേശിയായ റൗഫിനെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.
വെട്ടേറ്റ് ഗുരുതര പരിക്കേറ്റ ഫാറൂഖിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വെട്ടേറ്റത്. പോലീസ് പിടികൂടിയ റൗഫ് നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.

ആഴത്തില്‍ മുറിവേറ്റു
വെട്ടേറ്റ് വയറ്റിനും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റു. ആശുപത്രിയിലെത്തിക്കുന്നതിന് മുന്പ് രക്തം വാര്‍ന്ന് മരിച്ചതായാണ് വിവരം

കൊന്നതാര്
ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയ റൗഫ് ലീഗ് പ്രവര്‍ത്തകനാണ്. രാഷ്ട്രീയ ബന്ധമില്ലെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൊലപാതകത്തിന് പന്നില്‍ ലീഗ് എസ്ഡിപിഐ കുടിപ്പകയാമെന്ന് ആരോപണമുണ്ട്

ചോരക്കളമാകുന്ന കണ്ണൂര്‍
ഒരാഴ്ച്ചക്കിടെ ഇത് മൂന്നാമത്തെ കൊലപാതകമാണ് കണ്ണൂരില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും ഒരു സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചിരുന്നു

ലോക്കല്‍ കമ്മറ്റി അംഗം
സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ മോഹനനെ ഷാപ്പില്‍ കയറിയാണ് വെട്ടിക്കൊന്നത്. ആര്‍എസ്എസ് ആണ് മോഹനനെ വെട്ടിക്കൊലപ്പെടുത്തിയത്

പകരത്തിന് പകരം ചോര
മോഹനന്‍റെ കൊലപാതകത്തിന്‍റെ നടുക്കം വിട്ട് മാറുന്നതിന് മുമ്പേ ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ രമിത്താണ് മരിച്ചത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications