ശബരിമലയ്ക്ക് ബെംഗളുരുവില്‍ നിന്നൊരു മേല്‍ശാന്തി
സന്നിധാനം: ശബരിമലയ്ക്ക് ഇത്തവണ ബെംഗളുരുവില്‍ നിന്നൊരു മേല്‍ശാന്തി. കോട്ടയം അയര്‍കുന്നം സ്വദേശിയായ കാരക്കാട്ട് ഇല്ലത്തില്‍ എസ്ഇ ശങ്കരന്‍ നമ്പൂതിരിയെ ആണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ബെംഗളുരുവിലെ ജാലഹള്ളി ശ്രീ അയപ്പന്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം.
തൃശൂര്‍ തെക്കുംകര സ്വദേശിയായ ഇഎസ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. വൃശ്ചികം ഒന്ന് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് മേല്‍ശാന്തിമാരുടെ കാലാവധി.

അയ്യപ്പസന്നിധിയില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ എംപി ഗോവിന്ദന്‍ നായരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ബോര്‍ഡ് അംഗങ്ങളും സന്നിഹിതരായിരുന്നു.
14 പേരാണ് ശബരി മേല്‍ശാന്തി സ്ഥാനത്തിന് അര്‍ഹത നേടിയിരുന്നത്. ഇവരില്‍ നിന്നാണ് എസ്ഇ ശങ്കരന്‍ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. മാളികപ്പുറം മേല്‍ശാന്തി നറുക്കടുപ്പില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications