Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്തി പ്രേമികൾക്ക് സന്തോഷ വാർത്ത; കേരളത്തിലെ കടലുകളിൽ മത്തിയും അയലയും നിറയുന്നു

മത്തി വേണോ, നല്ല പിടയ്ക്കുന്ന മത്തി. മത്തി ഇഷ്ടമുള്ള ആളുകൾക്ക് ഏറെ സന്തോഷമാകുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്. കേരളത്തിൽ കടൽ മത്സ്യ ലഭ്യതയിൽ നാലിലൊന്ന് വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. കൊച്ചി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ ) ആണ് ഇക്കാര്യം കണ്ടെത്തിയത്. 2022ൽ 34.9 ലക്ഷം ടണ്ണായിരുന്നു രാജ്യത്തെ മൊത്തം കടൽ മത്സ്യ ലഭ്യത. ഇക്കാലയളവിൽ 6,87ടൺ മത്സ്യമാണ് കേരളത്തിൽ ലഭിച്ചത്.

2021ൽ 5.5 ലക്ഷം ടണ്ണായിരുന്നു മത്സ്യ ലഭ്യത. എന്നാൽ കോവി‌ഡ് മഹാമാരിക്കാലത്ത് മീൻപിടുത്തം കുറഞ്ഞത് കാരണം 2020ൽ ഇത് 3.6 ലക്ഷം ടൺ മാത്രമായിരുന്നു. ആകെ മത്സ്യ ലഭ്യതയിയുടെ കണക്ക് പരിശോധിക്കുമ്പോൾ കേരളം മൂന്നാം സ്ഥാനത്താണ്. തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. തമിഴ്നാട്ടിൽ മത്സ്യ ലഭ്യത 7.22 ലക്ഷം ടണ്ണാണ്. രണ്ടാം സ്ഥാനത്ത് കർണാടകയാണ്. 6.95 ലക്ഷം ടൺ ആണ് ഇവിടെ മത്സ്യ ലഭ്യത.

Sardine

കേരളത്തിൽ മാത്രമല്ല മത്സ്യ ലഭ്യത കൂടിയത്. രാജ്യത്തെ മൊത്തം മത്സ്യ ലഭ്യതയിലും വർദ്ധനവ് ഉണ്ടായി. 188. 15 ശതമാനമാണ് മത്സ്യ ലഭ്യത വർദ്ധിച്ചത്. 2022ൽ 1.10 ലക്ഷം ടൺ മത്തിയാണ് കേരള തീരത്ത് നിന്ന് ലഭിച്ചത്. 2022ൽ ലഭിച്ചത് 3279 ടണ്ണായിരുന്നു. മത്തി കഴിഞ്ഞാൽ പിന്നെ കൂടുതലായി ലഭിക്കുന്നത് അയലയാണ്.

1.01 ലക്ഷം ടൺ അയല ആയിരുന്നു കഴിഞ്ഞ വർഷം ലഭിച്ചത്. മുൻ വർഷത്തെക്കാൾ ഇരട്ടിയോളം വർദ്ധനവ് ആയിരുന്നു ഉണ്ടായത്. കണവ മീനിന്റേയും കൊഴുവ മീനിന്റേയും ലഭ്യതയും കൂടി. മത്തി പ്രേമികൾക്കും അയല പ്രേമികൾക്കും ഇനി ഇഷ്ടം പോലെ വാങ്ങിക്കഴിക്കാം.

കാരണം കിലോയക്ക് 300 രൂപ വരെ ഉയർന്നിരുന്ന മത്തിയുടേയും അയലയുടേയും വില ഇപ്പോൾ‌ 200 ൽ താഴെയാണ്. എന്നാൽ വറ്റ, നെയ്മീൻ, കാളാഞ്ചി , ആവോലി തുടങ്ങി വലിയ ഇനം മത്സ്യങ്ങളുടെ ലഭ്യതയിൽ ഇതുവരെ വർദ്ധനവ് ഒന്നും ഉണ്ടായിട്ടില്ല.

കടലിൽ ചൂട് കൂടിയതിനാൽ തീരത്തു നിന്ന് ഉൾക്കടലിലേക്ക് വലിയ ഇനം മീനുകൾ പോയതാണ് വർദ്ധനവ് ഇല്ലാത്തതിന് കാരണം. എന്തായാലും മത്തി പ്രേമികൾ ഇനി കാത്തുനിൽക്കേണ്ട, വേ​ഗം പോയി മത്തി വാങ്ങി പൊരിച്ചും കറിവെച്ചും കഴിച്ചോളൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+