Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ കടലാക്രമണം രൂക്ഷം; ആളുകള്‍ക്ക് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം

വടകര:തീരദേശത്ത് ശക്തമായ കടലാക്രമണത്തെ തുടർന്ന് വീടുകളിലേക്ക് തിരമാല അടിച്ചു കയറി. തുടർന്ന് അൻപതോളം കുടുംബങ്ങളെ പള്ളിത്താഴ മദ്റസയിലേക്ക് മാറ്റി താമസിപ്പിച്ചു.ആളുകള്‍ക്ക് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം കുരിയാടിയിലും,പള്ളിത്താഴയിലുമായി നൂറിലധികം കുടുംബങ്ങൾ ഭീഷണിയിൽ.ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കടലാക്രമണം രൂക്ഷമായത്.

പള്ളിത്താഴ ഭാഗത്തെ റോഡുകൾ തകരുകയും,വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിലുമായിരിക്കയാണ്.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ പ്രദേശം ഇരുട്ടിലായത് രക്ഷാ പ്രവർത്തനത്തിനും തടസ്സം നേരിടുന്നു. കൂടുതൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ എല്ലാ സജ്ജീകരണങ്ങളും പോലീസും,റവന്യൂ വകുപ്പും ഒരുക്കിയിട്ടുണ്ട്.

veeduvellathi

വടകര പോലീസ്,ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നളിനി,പഞ്ചായത്ത് മെമ്പർ വി.സി.ഇക്ബാൽ,ചോറോട് വില്ലേജ് ഓഫീസർ ഉമേഷ്,സമീപ വാസികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+