കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ കടലാക്രമണം രൂക്ഷം; ആളുകള്‍ക്ക് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം

  • By Desk
Google Oneindia Malayalam News

വടകര:തീരദേശത്ത് ശക്തമായ കടലാക്രമണത്തെ തുടർന്ന് വീടുകളിലേക്ക് തിരമാല അടിച്ചു കയറി. തുടർന്ന് അൻപതോളം കുടുംബങ്ങളെ പള്ളിത്താഴ മദ്റസയിലേക്ക് മാറ്റി താമസിപ്പിച്ചു.ആളുകള്‍ക്ക് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം കുരിയാടിയിലും,പള്ളിത്താഴയിലുമായി നൂറിലധികം കുടുംബങ്ങൾ ഭീഷണിയിൽ.ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കടലാക്രമണം രൂക്ഷമായത്.

മക്കൾ പൊന്നാണെന്ന് അമ്മ: സഹായത്തിന് ആരുമില്ല പരാതിയുമായി പോലീസ് സ്റ്റേഷനിൽമക്കൾ പൊന്നാണെന്ന് അമ്മ: സഹായത്തിന് ആരുമില്ല പരാതിയുമായി പോലീസ് സ്റ്റേഷനിൽ

പള്ളിത്താഴ ഭാഗത്തെ റോഡുകൾ തകരുകയും,വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിലുമായിരിക്കയാണ്.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ പ്രദേശം ഇരുട്ടിലായത് രക്ഷാ പ്രവർത്തനത്തിനും തടസ്സം നേരിടുന്നു. കൂടുതൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ എല്ലാ സജ്ജീകരണങ്ങളും പോലീസും,റവന്യൂ വകുപ്പും ഒരുക്കിയിട്ടുണ്ട്.

veeduvellathi

വടകര പോലീസ്,ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നളിനി,പഞ്ചായത്ത് മെമ്പർ വി.സി.ഇക്ബാൽ,ചോറോട് വില്ലേജ് ഓഫീസർ ഉമേഷ്,സമീപ വാസികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

English summary
Sea turbulence becoming worst in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X