കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഇനി സീപ്ലെയിന്‍ വഴി പറക്കാം

  • By Neethu
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഇനി സീപ്ലെയിന്‍ വഴി പറക്കാം. ഇതിനായുള്ള സീപ്ലെയിന്‍ കൊച്ചിയിലെത്തി കഴിഞ്ഞു. കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളെയും ലക്ഷദ്വീപിനെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് സര്‍വ്വീസ് നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിന്റെ സഹസ്ഥാപനമായ കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ രണ്ട് സാങ്കേതിക വിദഗ്ദര്‍ ആരംഭിച്ച സീബേര്‍ഡ് സീപ്ലെയിന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തില്‍ സര്‍വ്വീസ് ആദ്യമായി സര്‍വ്വീസ് ആരംഭിക്കുന്നത്.

questkodiak100

ക്വസ്റ്റ് കൊഡിയാക്ക് 100 ആംഫിബിയന്‍ എന്ന വിമാനം വെള്ളിയാഴ്ച കൊച്ചിയില്‍ എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.80 മണിക്കൂര്‍ നാല് ഭൂഖണ്ഡങ്ങളിലെ വിവിധ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് പരീക്ഷണപറക്കല്‍ നടത്തിയ ശേഷമാണ് വിമാനം കൊച്ചിയില്‍ എത്തിയത്. 50 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെയുള്ള താപനിലകളില്‍ വിമാനം പരീക്ഷിച്ചു.

കമ്പനിയുടെ രണ്ടാമത്തെ വിമാനം ജലനിരപ്പില്‍ ഇറങ്ങുന്നുള്ള സംവിധാമത്തോടെ ഈ മാസം തന്നെ കൊച്ചിയില്‍ എത്തും. കേരളത്തിനെയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കുന്ന പുതിയ സര്‍വ്വീസ് ടൂറിസം സാധ്യതകളെ ഉയര്‍ത്തുന്നതിന് വഴിയൊരുക്കും.

English summary
Seaplane arrives in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X