'കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് ഇനി വെള്ളത്തിൽ പറക്കാം'; വരുന്നു സീ പ്ലെയിൻ, ചെലവ് എത്ര?
ടൂറിസം മേഖലയ്ക്ക് പുത്തൻ അനുഭവുമായി സീ പ്ലെയിൻ. കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കാണ് ആദ്യ പറക്കൽ. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീ പ്ലെയിൻ ഇറങ്ങുക. കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 ന് രാവിലെ 9. 30 ന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പരീക്ഷണ പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. കരയിലും വെള്ളത്തിലും പറന്നിറങ്ങാൻ ആവുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിൻ പദ്ധിക്ക് ഉപയോഗിക്കുക .
കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതാണ് പദ്ധതി. ഡിഹാവ്ലാൻഡ് കാനഡ എന്ന സീപ്ലെയിനാണ് ഫ്ളാഗ് ഓഫ് ചെയ്യുക.

PC: PA Muhamad Riyas/ FB
കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുള്ള കണക്ടിവിറ്റിയും വർദ്ധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ. എല്ലാ ജില്ലകളിലും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ ഒരുക്കാനാവും . ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്ക് പുറമെ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ തുടങ്ങിയവ വാട്ടർ ഡ്രോമുകൾ സ്ഥാപിക്കാൻ പരിഗണനയിലുള്ളവയാണ്.
റൺവേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിംഗ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർ ഡ്രോമുകളിൽ നിന്നാണ് യാത്രക്കാർ വിമാനത്തിൽ കയറുക. 9, 15, 20, 30 സീറ്റുകളിലുള്ള ചെറുവിമാനങ്ങളാണിത്.
സീ പ്ലെയിൻ പദ്ധതി പ്രാവർത്തികമായാൽ മാലിദീപിന് സമാനമായ ടൂറിസം കേന്ദ്രമായി കേരളം മാറുമെന്നാണ് ട്രാൻസ്പോർട്ട്, ഏവിയേഷൻ സെക്രട്ടറി ബുജു പ്രഭാകർ പറഞ്ഞത്. എയർസ്ട്രിപ് പോലും സാധ്യമാകാത്ത ഇടുക്കിയിൽ തിങ്കളാഴ്ച ആദ്യ വിമാനം ഇറങ്ങാൻ പോകുന്നത് അതിന് ഉദാഹരണമാണ്. നദികൾ, കായലുകൾ എന്നിവ ഉൾപ്പെടുത്തി എല്ലാ ജില്ലകളെയും സീ പ്ലെയിൻ മുഖാന്തരം ബന്ധപ്പെടുത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതിയായ റീജണൽ കണക്ടിവിറ്റി സ്കീം ഉഡാന്റെ ( യു ഡി എ എൻ ) കീഴിൽ സിയാലും ബോൾഗാട്ടി പാലസും കേന്ദ്രമാക്കി ആദ്യ ഘട്ടത്തിൽ പദ്ധതി വികസിപ്പിക്കാനാണ് ശ്രമം. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ എട്ട് വാട്ടർ ഡ്രോമുകൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ ചുമതപ്പെടുത്തിയിട്ടുണ്ട്. കോവളം, കുമരകം, ബാണാസുര സാഗർ, മാട്ടുപ്പെട്ടി എന്നീ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ ടൂറിസം സർക്യൂട്ടാണ് പരിഗണനയിലുള്ളത്.
1200 രൂപയാണ് യാത്രയ്ക്കുള്ള ചെലവ് പ്രതീക്ഷിക്കുന്നത് എന്നാണ് വിവരം.സീ പ്ലെയിനിസെ 9 സീറ്റുകൾ കേന്ദ്രമായിരിക്കും മൂന്ന് വർഷത്തേക്ക് സ്പോൺസർ ചെയ്യുകയ 250 കിലോ മീറ്റർ 2000 രൂപ എന്ന നിലയിൽ ഓപ്പറേറ്റർമാർക്ക് യാത്രക്കാരിൽ നിന്ന് ഈടാക്കാനുമാകും












Click it and Unblock the Notifications