Get Updates
Get notified of breaking news, exclusive insights, and must-see stories!

സീ പ്ലെയിന്‍ വരെ വരുന്നു; ലക്ഷദ്വീപുകാര്‍ക്ക് ഇപ്പോഴും കപ്പല്‍ ടിക്കറ്റ് ഇല്ലെന്ന് ഐഷ സുല്‍ത്താന

ലക്ഷദ്വീപ് നിവാസികള്‍ നേരിടുന്ന പ്രയാസവും അവഗണനയും എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി സംവിധായിക ഐഷ സുല്‍ത്താന. മതിയായ സൗകര്യങ്ങള്‍ ദ്വീപില്‍ ഒരുക്കാത്തത് കാരണം മനുഷ്യജീവന്‍ നഷ്ടപ്പെടുന്നു എന്ന് അവര്‍ ബംഗാരം ദ്വീപിലെ ഒരു സംഭവം പറഞ്ഞ് ചൂണ്ടിക്കാട്ടി. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ബംഗാരം ദ്വീപിലെ ക്ലിനിക്ക് പൂട്ടിയിരുന്നു.

കുട്ടിയുടെ ആര്‍ത്തവം നാട്ടുകാര്‍ മൊത്തം അറിയും; ഇതാണോ മെന്‍സ്ട്രല്‍ ഡിഗിനിറ്റി, ചോദ്യവുമായി ശ്രീലേഖ
കുട്ടിയുടെ ആര്‍ത്തവം നാട്ടുകാര്‍ മൊത്തം അറിയും; ഇതാണോ മെന്‍സ്ട്രല്‍ ഡിഗിനിറ്റി, ചോദ്യവുമായി ശ്രീലേഖ

ലക്ഷദ്വീപില്‍ ടൂറിസം പരിപോഷിപ്പിക്കാനുള്ള പദ്ധതി ഒരുക്കുകയാണ് കേന്ദ്രം. എന്നാല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നില്ല. പിന്നെ എന്തു വിശ്വസിച്ച് ടൂറിസ്റ്റുകള്‍ വരുമെന്ന് ഐഷ ചോദിക്കുന്നു. വികസനത്തിന്റെ പേരുപറഞ്ഞ് ദ്വീപിലേക്ക് നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ നിരവധി പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും മോദി മുമ്പ് ദ്വീപില്‍ വന്ന വേളയില്‍ എടുത്ത ചിത്രം പങ്കുവച്ച് അവര്‍ പറഞ്ഞു.

aisha sulthana against modi

ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''മോദി ജി... ഈ ഫോട്ടോ ഷൂട്ട് ഓർമ്മയുണ്ടോ ? ലക്ഷദ്വീപ് വിസിറ്റ് ചെയ്തപ്പോൾ അവിടത്തെ കാഴ്ച്ചയിൽ മതിമറന്നിരിക്കുന്ന വിശ്വഗുരു. നിങ്ങൾ അന്ന് ലക്ഷദ്വീപ് വിസിറ്റ് ചെയ്തതിനു ശേഷം പറഞ്ഞത് ആ നാട്ടിലെ ജനങ്ങൾക്കാർക്കും ഒരു പ്രശ്നവും ഇല്ലെന്നാണ്. എന്നാൽ നിങ്ങൾ ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരതയുടെ കറ പറ്റികിടക്കുന്നുണ്ട്.

മിന്നല്‍ വേഗത്തില്‍ 12 ബോഗി ട്രെയിന്‍; മൂന്നര മണിക്കൂറില്‍ കണ്ണൂരിലെത്തും, വീണ്ടും സമര ഭൂമി ഒരുങ്ങുന്നു
മിന്നല്‍ വേഗത്തില്‍ 12 ബോഗി ട്രെയിന്‍; മൂന്നര മണിക്കൂറില്‍ കണ്ണൂരിലെത്തും, വീണ്ടും സമര ഭൂമി ഒരുങ്ങുന്നു

1: ഒരാഴ്ച്ച മുന്നേയാണ് നിങ്ങൾ ഇരിക്കുന്ന ബംഗാരം ദ്വീപിൽ വെച്ച് ഒരാൾ മുങ്ങി മരിച്ചത്. ആ നാട്ടിലാണെങ്കിൽ ഒരു ഹോസ്പിറ്റലിന്റെ ക്ലിനിക്ക് സംവിധാനം പോലുമില്ലാ... മുമ്പ് ഉണ്ടായിരുന്നു, കേന്ദ്രത്തിൽ ബിജെപി എന്ന് വന്നുവോ അതോടെ ആ ക്ലിനിക്ക് സംവിധാനം കൂടി ഇല്ലാതായി. ലക്ഷദ്വീപിന് ടുറിസത്തിനുള്ള വികസനം നടത്തണമെന്ന് നിങ്ങൾ കൊട്ടിഘോഷിക്കുമ്പോൾ ആ നാട്ടിലെക്ക് എന്തും വിശ്വസിച്ചാണ് ടുറിസ്റ്റ് വരേണ്ടത്? മരിച്ചത് തിരുവനന്തപുരത്ത് കാരനായ വിങ് കമാൻഡർ ആർ.ശ്രീ രാജ് ആണ്.

ബംഗാരം ദ്വീപിൽ ഹോസ്പിറ്റൽ ഇല്ലാത്തത് കാരണം അദ്ദേഹത്തെ അഗത്തി ദ്വീപിലേ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, കാരണം ബംഗാരം ദ്വീപിൽ നിന്നും അഗത്തി ദ്വീപിലെ ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ ഏതാണ്ട് ഏറ്റവും ചുരുങ്ങിയത് 1.30 മണിക്കൂർ ബോട്ട് യാത്ര ചെയ്യേണ്ടി വരും... ബംഗാരം ദ്വീപിൽ ഹോസ്പിറ്റലിനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാൻ സാധിച്ചേനേ... അല്ലെ? നിങ്ങൾ ടുറിസം ആർക്ക് വേണ്ടിയാണോ നടത്തുന്നത് അവരുടെ ജീവന് തന്നെയാണ് ടുറിസം ഭീഷണിയായികൊണ്ടിരിക്കുന്നത്... ഒരു അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെയാണ് നിങ്ങൾ ജനങ്ങളെ പറ്റിക്കുന്നത്... അല്ലെ?

2: മോദി ജി വികസനത്തിന്റെ പേരും പറഞ്ഞു ലക്ഷദ്വീപിലേക്ക് അയച്ച പട്ടേൽ, ഇപ്പോഴും ആളുകളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടോണ്ടിരിക്കുന്നു? ഇത് ഏത് തരം വികസനമാണ്?
3: നാട്ടുകാരുടെ ഭൂമി കയ്യെറി കൊണ്ട് അവരുടെ ജീവിതമാർഗ്ഗമായ തെങ്ങുകൾ വരെ മുറിച്ചു മാറ്റാൻ ശ്രമിക്കുന്നത് ഏത് തരം വികസനത്തിന്റെ ഭാഗമാണ്?
4:കടലിന്റെ നടുക്ക് ജീവിക്കുന്ന ആ ജനങളുടെ മത്സ്യബന്ധന മേഖലയിലേക്ക് നിങ്ങൾ എന്ത് വികസനമാണ് നടത്തിട്ടുള്ളത്? അവരെ തിരിഞ്ഞു നോക്കിയോ നിങ്ങൾ?

5:നിരന്തരം പെട്രോളും, ഡീസലിന്റെയും വിലകൾ നിങ്ങൾ കൂട്ടി കൊണ്ടിരിക്കുമ്പോൾ ലക്ഷദ്വീപിലെ ജനങ്ങളെ നിങ്ങൾ ഇരുട്ടിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്... ഇതിന് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടാക്കാൻ സാധിച്ചോ നിങ്ങൾക്ക്?
6: സീ പ്ലൈൻ ഒരു വികസനമായി നിങ്ങൾക്ക് തോന്നിയെങ്കിൽ, ഞങൾ ലക്ഷദ്വീപ് ജനങ്ങൾക്ക് എന്ത് കൊണ്ടാണ് സ്വാതന്ത്ര്യമായി കപ്പലിൽ യാത്രചെയ്യാനുള്ള ടിക്കറ്റുകൾ ഇപ്പോഴും കിട്ടാത്തത്? പോർട്ട് ഡിപ്പാർട്മെന്റ് അവിടെ ഉറക്കം നടിച്ചിരിക്കുകയാണോ?
സത്യത്തിൽ ഇന്നും ആ ജനതയെ നിങ്ങൾ പച്ചയ്ക്ക് ഉപദ്രവിക്കുകയല്ലേ ചെയ്യുന്നത്...?
എന്നിട്ട് ടുറിസം പോലും... വികസനം പോലും ആർക്ക്?''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+