'സീപോർട്ട്–എയർപോർട്ട് റോഡ്;ടെണ്ടർ നടപടികൾ മാർച്ച് 1 ന് പൂർത്തിയാക്കും'
സീപോർട്ട്-എയർപോർട്ട് റോഡിൻ്റെ ടെണ്ടർ നടപടികൾ മാർച്ച് 1 ന് പൂർത്തിയാക്കി നിർമ്മാണമാരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇത് പൂർത്തിയാകുമ്പോൾ എച്ച്.എം.ടി കോളനി പ്രദേശത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്ത് 2021ൽ നിർമ്മിച്ചിരുന്ന 1.9 കിമീ റോഡുമായി സീപോർട്ട് എയർപോർട്ട് റോഡിനെ ബന്ധിപ്പിക്കും. ഇതോടെ
കാൽ നൂറ്റാണ്ട് പിന്നിട്ട നാട്ടുകാരുടെ ആവശ്യമാണ് സാക്ഷാൽക്കാരിക്കപ്പെടുകയെന്നും മന്ത്രി പറഞ്ഞു.
'കാൽ നൂറ്റാണ്ട് കാലം മുടങ്ങിക്കിടന്ന സീപോർട്ട്-എയർപോർട്ട് റോഡിൻ്റെ നിർമാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എച്ച്.എം.ടി - എൻ എ ഡി ഭാഗത്ത് റോഡിനായി കാട് വെട്ടിത്തെളിക്കലും ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. റോഡിൻ്റെ ടെണ്ടർ നടപടികൾ മാർച്ച് 1 ന് പൂർത്തിയാക്കി നിർമ്മാണമാരംഭിക്കും. ഇത് പൂർത്തിയാകുമ്പോൾ എച്ച്.എം.ടി കോളനി പ്രദേശത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്ത് 2021ൽ നിർമ്മിച്ചിരുന്ന 1.9 കിമീ റോഡുമായി സീപോർട്ട് എയർപോർട്ട് റോഡിനെ ബന്ധിപ്പിക്കും. ഇതോടെ
കാൽ നൂറ്റാണ്ട് പിന്നിട്ട നാട്ടുകാരുടെ ആവശ്യമാണ് സാക്ഷാൽക്കാരിക്കപ്പെടുന്നത്.

എച്ച് എം ടിയുടേയും എൻ എ ഡിയുടേയും ഭൂമി റോഡ് നിർമ്മാണത്തിന് വിട്ടുനൽകാൻ യഥാസമയം യൂണിയൻ ഗവണ്മെന്റ് തയ്യാറായിരുന്നില്ല. 2004 മുതൽ 2014 വരെ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആൻ്റണി എൻ.എ.ഡി ഭൂമി വിട്ടു നൽകിയില്ല. 2009 മുതൽ 2014 വരെ കേന്ദ്ര ഗവൺമെൻ്റിൽ കേരളത്തിൽ നിന്നും 8 മന്ത്രിമാർ ഉണ്ടായിരുന്നു. 2011 മുതൽ 16 വരെ കളമശേരി എംഎൽഎ ആയിരുന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി. എന്നിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കേന്ദ്രത്തിൻ്റേതല്ലാത്ത സ്ഥലത്ത് നിർമ്മാണം ആരംഭിച്ചു. 2021ലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പണം ഹൈക്കോടതിയിൽ കെട്ടിവെച്ച് എച്ച്എംടി ഭൂമി ലഭ്യമാക്കിയത്. പ്രതിരോധ വകുപ്പും എൻഎഡിയും ദക്ഷിണ നാവിക കമാണ്ടുമായും തുടർച്ചയായി നടത്തിയ ഇടപെടലിൻ്റെ ഭാഗമായി പണം നൽകി എൻ.എ.ഡി സ്ഥലവും സർക്കാർ ഏറ്റെടുത്തു. കേന്ദ്രം ഭരിച്ച യുഡിഎഫ് മന്ത്രിമാരും അന്നത്തെ യുഡിഎഫ് സർക്കാരും ശ്രമിച്ചിരുന്നുവെങ്കിൽ പൊതു ആവശ്യത്തിനായി സൗജന്യമായി ലഭിക്കുമായിരുന്ന ഭൂമിക്ക് ഭീമമായ നഷ്ടപരിഹാരമാണ് ഇപ്പോൾ നൽകേണ്ടി വന്നതെന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട്', മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications