Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍... അവര്‍ ഒളിപ്പിച്ചു, പക്ഷെ പോലീസ് വിടില്ല... ഉടന്‍ പൊക്കും

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ഫോണ്‍ കണ്ടെത്താന്‍ പോലീസ്

Recommended Video

cmsvideo
    ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഉടന്‍ പൊക്കും | Oneindia Malayalam

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ ഇപ്പോഴുമുണ്ടെന്ന് തന്നെയാണ് അന്വേഷണസംഘം കരുതുന്നത്. ഫോണ്‍ നശിപ്പിച്ചതായി മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും ഇതു പോലീസ് ഗൗരവത്തിലെടുത്തിട്ടില്ല.

    അടുത്ത മാസം ഏഴിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. അതിനിടെ ദിലീപ് അഞ്ചാം തവണും ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.

    തിരച്ചില്‍ ഊര്‍ജിതം

    തിരച്ചില്‍ ഊര്‍ജിതം

    മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസ് തീവ്രശ്രമം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. കേസിനു ബലം കിട്ടണമെങ്കില്‍ ഇതു കണ്ടെത്തേണ്ടത് പോലീസിന് അനിവാര്യമാണ്.

    ഒളിപ്പിച്ചു

    ഒളിപ്പിച്ചു

    പ്രതികള്‍ സംഘടിതമായി ഈ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ടു തന്നെ ഇത് ഏതു വിധേനയെങ്കിലും കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

    കുറ്റപത്രം നല്‍കാന്‍ തടസ്സമല്ല

    കുറ്റപത്രം നല്‍കാന്‍ തടസ്സമല്ല

    കുറ്റപത്രം നല്‍കാന്‍ ഈ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘത്തിനു തടസ്സമാവില്ല. കുറ്റപത്രം നല്‍കിയാലും അന്വേഷണം തുടരുമെന്ന് പോലീസ് കോടതിയെ അറിയിക്കുകയും ചെയ്യുന്നുണ്ട്.

    ഒരു തെളിവ് മാത്രം

    ഒരു തെളിവ് മാത്രം

    കേസില്‍ ഒട്ടേറെ തെളിവുകള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. അതില്‍ ഒന്നു മാത്രമാണ് ഈ മൊബൈല്‍ ഫോണെന്ന് അന്വേഷണസംഘം കോടതിയെ ധരിപ്പിക്കുകയും ചെയ്യും.

     പ്രതിഭാഗത്തിന്റെ തുറുപ്പുചീട്ട്

    പ്രതിഭാഗത്തിന്റെ തുറുപ്പുചീട്ട്

    എന്നാല്‍ മൊബൈല്‍ ഫോണ്‍ പ്രതിഭാഗത്തിന്റെ പ്രധാന തുറുപ്പുചീട്ടാവും. തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഇതു വരെ കണ്ടെത്താന്‍ കഴിയാത്തത് വലിയ പോരായ്മായി തന്നെ പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടും.

    പോലീസിന്റെ ശ്രമം

    പോലീസിന്റെ ശ്രമം

    മൊബൈല്‍ ഇനി വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മറ്റു ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമെല്ലാം കൂട്ടിയിണക്കിയാല്‍ കേസ് തെളിയിക്കാന്‍ സാധിക്കുമെന്നും അന്വേഷഷണസംഘം കരുതുന്നു.

    മൊബൈല്‍ നശിപ്പിച്ചു ?

    മൊബൈല്‍ നശിപ്പിച്ചു ?

    മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്നാണ് ഒന്നാം പ്രതി പള്‍സര്‍ സുനി പോലീസിനോട് നേരത്തേ പറഞ്ഞത്. ദിലീപിന്റെ ആവശ്യപ്രകാരമാണ് താന്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.

    ജാമ്യം തടയാന്‍ പോലീസ്

    ജാമ്യം തടയാന്‍ പോലീസ്

    ദിലീപ് ജയിലിലായിട്ട് ഒക്ടോബര്‍ 10ന് 90 ദിവസം പൂര്‍ത്തിയാവുകയാണ്. ഇതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിനു ജാമ്യം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഏഴിനു തന്നെ കുറ്റപത്രം സമര്‍പ്പിച്ച് താരത്തിന്റെ ജാമ്യം തടയാന്‍ പോലീസ് ശ്രമിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+