കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ വികാരം സൃഷ്ടിക്കാൻ സംഘടിത ലോബിയിങ് നടന്നു!! ഗുരുതര ആരോപണങ്ങളുമായി സെബാസ്റ്റ്യൻ പോൾ

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: ക്രൂരമായി ആക്രമിക്കപ്പെട്ട നടിയോ ഉള്ളതിനേക്കാള്‍ കൂടുതല്‍ ദയയും സഹാനുഭൂതിയുമാണ് പ്രമുഖരായ ചിലര്‍ പോലും 85 ദിവസം ജയിലില്‍ കിടന്നതിന്റെ പേരില്‍ ദിലീപിന് വേണ്ടി കാണിക്കുന്നത്. ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ച് വിമര്‍ശനമേറ്റ് വാങ്ങിയ സെബാസ്റ്റ്യന്‍ പോള്‍ തന്റെ നിലപാടുകളില്‍ ഉറച്ച് തന്നെയാണ്. മനോരമയുടെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ ദിലീപ് വിഷയത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍.

മഞ്ജുവുമായുള്ള വിവാഹത്തിന് സഹായം.. 45 വര്‍ഷത്തെ രഹസ്യങ്ങള്‍.. ഒടുക്കം എതിർത്തപ്പോൾ ആക്രമണം!!മഞ്ജുവുമായുള്ള വിവാഹത്തിന് സഹായം.. 45 വര്‍ഷത്തെ രഹസ്യങ്ങള്‍.. ഒടുക്കം എതിർത്തപ്പോൾ ആക്രമണം!!

ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ലെന്ന്!! ഉത്തരവ് കൈപ്പറ്റിയിട്ടില്ല.. അന്ന് മമ്മൂട്ടി പറഞ്ഞതോ?

എന്തുകൊണ്ട് ദിലീപിനൊപ്പം

എന്തുകൊണ്ട് ദിലീപിനൊപ്പം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തുകൊണ്ട് ദിലീപിനൊപ്പം എന്ന വലിയ ചോദ്യത്തിനാണ് സെബാസ്റ്റിയന്‍ പോള്‍ ഉത്തരം പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിനെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.

അയാളെ ഇരുട്ടിലേക്ക് തള്ളരുത്

അയാളെ ഇരുട്ടിലേക്ക് തള്ളരുത്

ദിലീപിനെ പോലെ ഒരാളോട് പോലീസ് പറഞ്ഞത് വെച്ച് മാത്രം കേരളം ഇത്തരത്തില്‍ പെരുമാറുന്നതിനോട് തനിക്ക് യോജിക്കാന്‍ സാധിക്കില്ല. ഒരാള്‍ തടവറയില്‍ ആകുന്നതോടെ അയാളെ ഇരുട്ടിലേക്ക് തള്ളരുത് എന്നും സെബാസ്റ്റിയന്‍ പോള്‍ പറയുന്നു.

ആക്രമിക്കപ്പെട്ടതിന് പിന്നില്‍

ആക്രമിക്കപ്പെട്ടതിന് പിന്നില്‍

വിവാദമായ ലേഖനത്തില്‍ താന്‍ പറയുന്നതും അത് തന്നെയാണ്. പ്രതിക്കും അവകാശങ്ങളുണ്ട്. അയാള്‍ക്ക് വേണ്ടിയും ചോദ്യങ്ങളുയരണം. ദിലീപിന് വേണ്ടി ലേഖനമെഴുതിയതിന്റെ പേരില്‍ താന്‍ സംഘടിതമായി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായതായി സംശയിക്കുന്നു.

സംഘടിത ലോബിയിങ് നടന്നു

സംഘടിത ലോബിയിങ് നടന്നു

ദിലീപിന് എതിരെ വികാരം സൃഷ്ടിക്കാന്‍ സംഘടിത ലോബിയിങ് നടന്നുവെന്നും സെബാസ്റ്റിയന്‍ പോള്‍ ആരോപിക്കുന്നു. താന്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനത്തിലുണ്ടായിരുന്നവരും മറ്റ് മാധ്യമ സ്ഥാപനങ്ങളിലുള്ളവരും ഇതില്‍ പങ്ക് ചേര്‍ന്നതായി സംശയിക്കുന്നുവെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.

ദിലീപിന് എതിരെ 65 ലേഖനങ്ങള്‍

ദിലീപിന് എതിരെ 65 ലേഖനങ്ങള്‍

തന്റെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ദിലീപിന് എതിരെ 65 ലേഖനങ്ങള്‍ വന്നു. മുഖ്യപത്രാധിപരായ തനിക്ക് ദിലീപിന് വേണ്ടി ലേഖനമെഴുതാന്‍ അനുമതി വേണ്ടതില്ല. ലേഖനത്തിന് എതിരെ പത്രാധിപ സമിതിയിലെ ആരും എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല.

പ്രകോപിപ്പിച്ചത് ഇവർ

പ്രകോപിപ്പിച്ചത് ഇവർ

ലേഖനത്തിലൂടെ ദിലീപിനെ സഹായിക്കുക എന്ന ഉദ്ദേശം തനിക്കില്ലായിരുന്നു. സംവിധായകന്‍ വിനയന്റേതും ദീദി ദാമോദരന്റേയും പ്രസ്താനകളാണ് തന്നെ പ്രകോപിപ്പിച്ചത്. സ്വന്തം മകനായാല്‍ പോലും ദിലീപിനെ ജയിലില്‍ ചെന്ന് കാണില്ല എന്നാണ് വിനയന്‍ പറഞ്ഞത്.

ഒറ്റപ്പെടുത്തി വിസ്മൃതിയില്‍ തള്ളേണ്ട കാര്യമില്ല

ഒറ്റപ്പെടുത്തി വിസ്മൃതിയില്‍ തള്ളേണ്ട കാര്യമില്ല

ജയില്‍ എന്താ തീര്‍ത്ഥ യാത്രയ്ക്ക് ഉള്ളതാണോ എന്നായിരുന്നു ദീദി ദാമോദരന്‍ ചോദിച്ചത്. ഒരാളെ അറസ്റ്റ് ചെയ്താല്‍ അയാളെ ഒറ്റപ്പെടുത്തി വിസ്മൃതിയില്‍ തള്ളേണ്ട കാര്യമില്ലെന്നും അത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് ലേഖനം എഴുതിയതെന്നും സെബാസ്റ്റിയന്‍ പോള്‍ പറയുന്നു

ഇരയോട് ഐക്യം

ഇരയോട് ഐക്യം

താന്‍ സ്ത്രീ പക്ഷത്ത് തന്നെയാണ്. പക്ഷേ ആ തടവുകാരനോട് കേരളം കാണിക്കുന്ന സമീപനം തെറ്റാണ്. ഇരയുടെ പക്ഷത്തല്ല എന്ന് പറയുന്നത് ക്രൂരമാണ്. ദിലീപിന് ജാമ്യം കൊടുത്ത ജഡ്ജിയുടേയും ദിലീപിന്റെ അഭിഭാഷകന്റെയും മനസ്സില്‍ ഇരയോട് ഐക്യമുണ്ട്.

ഗൂഢാലോചന പറഞ്ഞത് മഞ്ജു

ഗൂഢാലോചന പറഞ്ഞത് മഞ്ജു

ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യര്‍ ആണ്. ഇതോടെ ഗൂഢാലോചന എന്ന പുതിയ തത്വം വരുകയും ദിലീപ് അറസ്റ്റിലാവുകയുമാണ് സംഭവിച്ചതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.

കുറ്റം തെളിഞ്ഞാല്‍ ദിലീപ് വെറുക്കപ്പെടേണ്ടവൻ

കുറ്റം തെളിഞ്ഞാല്‍ ദിലീപ് വെറുക്കപ്പെടേണ്ടവൻ

കുറ്റം തെളിഞ്ഞാല്‍ ദിലീപ് വെറുക്കപ്പെടേണ്ടവനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നടി ദിലീപിന്റെ പേര് പറഞ്ഞിരുന്നുവെങ്കില്‍ തന്റെ നിലപാട് ഇതാകുമായിരുന്നില്ല. എന്നാല്‍ കുറ്റകൃത്യം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപിന്റെ പേര് പൊങ്ങി വന്നത്.

സമര്‍ത്ഥനായ അഭിഭാഷകന് പൊളിച്ചടുക്കാം

സമര്‍ത്ഥനായ അഭിഭാഷകന് പൊളിച്ചടുക്കാം

മുഖ്യമന്ത്രി പോലും ആദ്യം പറഞ്ഞത് ഗൂഢാലോചന ഇല്ലെന്നാണ്. സാഹചര്യത്തെളിവുകളില്‍ ചില വിടവുകളുണ്ട്. സമര്‍ത്ഥനായ ഒരു ക്രിമിനല്‍ അഭിഭാഷകന് പൊളിച്ചടുക്കാവുന്ന കാര്യങ്ങളേ ഈ കേസിലുള്ളൂ. ഹൈക്കോടതി ജഡ്ജി പോലും പറയുകയുണ്ടായി, ആരോ തയ്യാറാക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണോ പോലീസ് മുന്നോട്ട് പോകുന്നത് എന്ന്

അത് ദിലീപിനെ സഹായിക്കല്‍ അല്ല

അത് ദിലീപിനെ സഹായിക്കല്‍ അല്ല

അന്വേഷണം കൃത്യമായി നടക്കണമെന്ന് പറഞ്ഞാല്‍ അത് ദിലീപിനെ സഹായിക്കല്‍ അല്ല. കേസിന്റെ പോക്ക് ഇപ്പോഴും അത്ര ആശാസ്യമായ രീതിയില്‍ അല്ല. ദിലീപിനെ ജയിലിലിട്ട ഓരോ ദിവസവും ന്യായീകരിക്കപ്പെടണം. ദിലീപിനെ ജയിലിലിട്ടത് കൊണ്ട് കേസിന് എന്ത് പുരോഗതിയുണ്ടായെന്ന് അറിയേണ്ടതുണ്ടെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.

നേരെ ചൊവ്വേ

സെബാസ്റ്റ്യൻ പോൾ നേരെ ചൊവ്വേയിൽ

English summary
Adv. Sebastian Paul clarifies stand in Dileep Case in Nere Chovva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X