കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയ്‌ക്കെതിരെയുള്ള പ്രചണ്ഡപ്രചാരണത്തിന്റെ ഭാഗം: സെബാസ്റ്റ്യൻ പോളിനെ തള്ളി സൗത്ത് ലൈവ് ജേർണലിസ്റ്റ്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ദിലീപിനെ പിന്തുണച്ചുകൊണ്ട് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തിനെതിരെ സൗത്ത് ലൈവിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ തന്നെ രംഗത്ത്. സൗത്ത് ലൈവിന്റെ ചെയര്‍മാനും എഡിറ്റര്‍ ഇന്‍ ചീഫും ആണ് ഡോ സെബാസ്റ്റ്യന്‍ പോള്‍.

ദിലീപിന്റെ തടവിന് മദനിയുടെ നീതിനിഷേധത്തോട് താരതമ്യം, ലൈംഗിക പീഡനത്തിന്റെ ഉദ്ദേശം അന്വേഷിക്കേണ്ടെന്ന്ദിലീപിന്റെ തടവിന് മദനിയുടെ നീതിനിഷേധത്തോട് താരതമ്യം, ലൈംഗിക പീഡനത്തിന്റെ ഉദ്ദേശം അന്വേഷിക്കേണ്ടെന്ന്

എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയ എന്‍കെ ഭൂപേഷ് ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സെബാസ്റ്റിയന്‍ പോളിന്റെ ലേഖനത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയത്. പ്രസിദ്ധീകരിച്ച ലേഖനം എഡിറ്റേറിയല്‍ ടീമിന്റേതല്ലെന്നും ഭൂപേഷ് വ്യക്തമാക്കുന്നുണ്ട്.

ദിലീപ് എളുപ്പത്തില്‍ രക്ഷപ്പെടും... കേസ് അത്രയും ദുര്‍ബലം? നല്ല എതിര്‍വിസ്താരം മാത്രം മതി!!!ദിലീപ് എളുപ്പത്തില്‍ രക്ഷപ്പെടും... കേസ് അത്രയും ദുര്‍ബലം? നല്ല എതിര്‍വിസ്താരം മാത്രം മതി!!!

തങ്ങളുടെ നിലപാടുകള്‍ മറികടന്ന് മാനേജ്‌മെന്റ് സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടിന് കീഴടങ്ങുകയായിരുന്നു എന്നും ഭൂപേഷ് വ്യക്തമാക്കുന്നുണ്ട്.

വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചത്

വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചത്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനം- സഹാനുഭൂതി കുറ്റമല്ല, ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാവണം- സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്- ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഭൂപേഷ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

നടിക്കെതിരെയുള്ള പ്രചാരണത്തിന്‍റെ ഭാഗം

നടിക്കെതിരെയുള്ള പ്രചാരണത്തിന്‍റെ ഭാഗം

കഴിഞ്ഞകുറെ ദിവസങ്ങളായി ഇരയാക്കപ്പെട്ട നടിക്കെതിരെ ചിലശക്തികള്‍ നടത്തുന്ന പ്രചണ്ട പ്രചാരണത്തിന്റെ ഭാഗമായുളള ഈ ലേഖനം എഡിറ്റോറിയല്‍ ടീമിന്റെതല്ല എന്നാണ് ഭൂപേഷ് വ്യക്തമാക്കുന്നത്. ലേഖനത്തോടുള്ള വിയോജിപ്പ് ശക്തമായി തന്നെ രേഖപ്പെടുത്തുന്നും ഉണ്ട്.

എഡിറ്റോറിയല്‍ ടീമിന്റേതല്ല

എഡിറ്റോറിയല്‍ ടീമിന്റേതല്ല

താനടക്കമുള്ളവര്‍ സൗത്ത് ലൈവ് ഈ വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍നിന്നുള്ള മലക്കം മറച്ചില്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലേഖനം പ്രസിദ്ധീകരിക്കണമെന്ന സെബാസ്റ്റ്യന്‍ പോളിന്റൈ നിലപാടിന് മാനേജ്‌മെന്റ് കീഴടങ്ങുകയായിരുന്നു എന്നും ഭൂപേഷ് പറയുന്നുണ്ട്.

തടവുകാരെ അപമാനിക്കുന്ന ലേഖനം

തടവുകാരെ അപമാനിക്കുന്ന ലേഖനം

മഅദ്‌നിയുമായും പരപ്പനങ്ങാടിയിലെ സക്കറിയുമായും ദിലീപിനെ താരതമ്യം ചെയ്തുള്ള ലേഖനം അവരെയും ഈനാട്ടില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്ന ആയിരങ്ങളെയും യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നതുമണെന്നാണ് തന്‍റെ നിലപാട് എന്നാണ് ഭൂപേഷ് പറയുന്നത്. ഇത്തരം അപഹാസ്യമായ നിലപാട് എടുക്കാന്‍ കാരണമെന്തെന്ന് തനിക്കറിയില്ലെന്നും പറയുന്നുണ്ട്.

ജീവനക്കാരുടെ എതിര്‍പ്പ്

ജീവനക്കാരുടെ എതിര്‍പ്പ്

ജോലിചെയ്യുന്നവരുടെ എതിര്‍പ്പ് മറികടന്നാണ് ഈ ലേഖനം മാനേജ്‌മെന്റും സെബാസ്റ്റ്യന്‍ പോളും സമ്മര്‍ദ്ദം ചെലുത്തി പ്രസിദ്ധീകരിച്ചത്. യുക്തിസഹമായ ഒരു വിശദീകരണവും അവര്‍ നല്‍കിയിട്ടില്ലെന്നും ഭൂപേഷ് പറയുന്നുണ്ട്.

വേട്ടക്കാരന്‍റെ നീതിക്ക്

വേട്ടക്കാരന്‍റെ നീതിക്ക്

സൗത്ത് ലൈവ് ചീഫ് എഡിറ്ററുടെ ദിലീപ് അനുകൂല ലേഖനത്തെ ശക്തമായി എതിര്‍ക്കുന്നു. അതില്‍ ഉളളത് വേട്ടക്കാരന്റെ നീതികരിക്കുന്നവരുടെ ശബ്ദമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഭൂപേഷ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഭൂപേഷിന്‍റെ പോസ്റ്റ്

ഇതാണ് എന്‍കെ ഭൂപേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായ പോസ്റ്റ് ആയിരുന്നു ഇത്.

സെബാസ്റ്റ്യന്‍ പോളിന്‍റെ നിലപാട്

സെബാസ്റ്റ്യന്‍ പോളിന്‍റെ നിലപാട്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഡോ സെബാസ്റ്റ്യന്‍ പോളിന്‍റെ നിലപാട് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ആഷിക് അബുവും ദീദി ദാമോദരനും അടക്കമുള്ളവര്‍ പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു.

ഗുരുതരമായ ആരോപണം

ഗുരുതരമായ ആരോപണം

ദിലീപിന് വേണ്ടി പിആര്‍ ഏജന്‍സികള്‍ രംഗത്തുണ്ട് എന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സൗത്ത് ലൈവിന്‍റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഉന്നയിക്കുന്ന വിമര്‍ശനം കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നതാണ്.

English summary
South live Executive editor expresses his protest on publishing Sebastian Paul's article supporting Dileep on the website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X