കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം പിടിക്കാന്‍ പുതുമുഖങ്ങള്‍.... സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായേക്കും

Google Oneindia Malayalam News

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പുറത്തുവന്ന സര്‍വേകളെ തള്ളി എല്‍ഡിഎഫ്. ഇത്തവണ എന്ത് വന്നാലും കനത്ത തിരിച്ചടി യുഡിഎഫിന് നല്‍കണമെന്നാണ് മുന്നണിക്കുള്ളില്‍ ഉയര്‍ന്ന പൊതുവികാരം. ഇതുവരെ പാര്‍ട്ടിക്ക് അന്യമായിരുന്ന സീറ്റുകള്‍ പിടിച്ചെടുക്കാനാണ് സിപിഎമ്മിന്റെ ശ്രമം. എറണാകുളം സീറ്റാണ് ഇത്തവണ ലക്ഷ്യമിടുന്നത്. കരുത്തനായി കെവി തോമസിനെ ഇവിടെ പരാജയപ്പെടുത്താല്‍ കോണ്‍ഗ്രസ് ജില്ലയില്‍ തന്നെ ദുര്‍ബലമാവുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

അതേസമയം നാല് പേര്‍ അടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയും പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ വിഭാഗീയതയും അവരുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടും പഠിച്ച ശേഷമാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് സര്‍വേ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവഗണിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എറണാകുളം പിടിച്ചെടുക്കും

എറണാകുളം പിടിച്ചെടുക്കും

എറണാകുളം പിടിക്കുക എന്നത് 2019ലെ മിഷനായി പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. മണ്ഡലത്തില്‍ ആര്‍ക്കും വലിയ മുന്‍തൂക്കം ഇത്തവണയില്ലെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. അതുകൊണ്ട് പുതുമുഖത്തെയാണ് ഇവിടെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളും സിപിഎം ആരംഭിച്ച് കഴിഞ്ഞു. സിറ്റിംഗ് എംപിയായ കെവി തോമസിനെതിരെ ജനവികാരം ശക്തമാണെന്ന് സിപിഎം വിലയിരുത്തുന്നു. പുതുമുഖങ്ങളെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് കാര്യമായിട്ടുള്ള ആരോപണങ്ങളും ഉന്നയിക്കാനാവില്ല.

സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍

സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി വിജയിച്ച സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ പോളിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സിപിഎം നല്‍കുന്ന സൂചന. സെബാസ്റ്റ്യന്‍ പോളിനെ പാര്‍ട്ടി പലതവണ മത്സരിപ്പിച്ചിട്ടുണ്ട്. റോണ്‍ പോള്‍ ജില്ലയില്‍ സ്വീകാര്യനാണ്. സെബാസ്റ്റിയന്‍ പോളും അങ്ങനെയാണ്. സെബാസ്റ്റിയന്‍ പോളിനുള്ള ജനപ്രീതിയും കൂടി വോട്ടായി മാറുമെന്നാണ് പാര്‍ട്ടി നിരീക്ഷണം. അതേസമയം റോണ്‍ പോളിനൊപ്പം യുവജന സംഘടനാ ഭാരവാഹികളായ രണ്ടുപേരെയും സിപിഎം പരിഗണിക്കുന്നുണ്ട്.

2014ല്‍ ഇങ്ങനെ

2014ല്‍ ഇങ്ങനെ

കെവി തോമസിനെ നേരിടാന്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഎം ശ്രമിച്ചിരുന്നു. കഴിഞ്ഞ തവണ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ആ പരീക്ഷണം പാളിയെന്നാണ് വിലയിരുത്തല്‍. അത്തരം പരീക്ഷണങ്ങള്‍ ഇനി വേണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇതാണ് യുവസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിന് പിന്നില്‍. മത്സരിച്ച് പരാജയപ്പെട്ടാലും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായെന്ന വിലയിരുത്തല്‍ ഉണ്ടാവില്ല.

ദേശീയ നേതൃത്വത്തിന്റെ താല്‍പര്യം

ദേശീയ നേതൃത്വത്തിന്റെ താല്‍പര്യം

ദേശീയ നേതൃത്വത്തിന് ഇത്തവണ കേരളത്തില്‍ പ്രത്യേക താല്‍പര്യം ഉണ്ട്. ബംഗാളിന് പുറമേ ത്രിപുരയും നഷ്ടപ്പെട്ടതിനാല്‍ സിപിഎം വലിയ പ്രതീക്ഷ വെക്കുന്നത് കേരളത്തിലാണ്. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ പങ്കെടുക്കും. വിജയസാധ്യതയാണ് പ്രധാനമായും വേണ്ടത്. അതേസമയം കേരളത്തില്‍ നിന്ന് പത്തില്‍ അധികം സീറ്റ് എല്‍ഡിഎഫിന് ലഭിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ സിപിഎമ്മിന് എന്തെങ്കില്‍ പ്രസക്തിയുണ്ടാവൂ. അതാണ് ഇത്ര ജാഗ്രത പുലര്‍ത്താനുള്ള കാരണം.

കെവി തോമസിനെതിരെ പടയൊരുക്കം

കെവി തോമസിനെതിരെ പടയൊരുക്കം

കെവി തോമസിനെ വീഴ്‌ത്തേണ്ടത് സിപിഎമ്മിന് അത്യാവശമായി വേണ്ട കാര്യമാണ്. ജില്ലയില്‍ ഏറ്റവും നന്നായി തൊഴിലാളി സംഘടനകളെ കൊണ്ടുപോകുകയും സംഘടനാ പ്രവര്‍ത്തനം ശക്തമായി നടത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ കെവി തോമസാണ് ഇവിടെ സിപിഎമ്മിനെ ദുര്‍ബലമാക്കിയത്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു. തിരഞ്ഞെടുപ്പില്‍ തുടര്‍ ജയങ്ങളില്‍ ഇത് അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം കണക്ക് തീര്‍ക്കാനാണ് സിപിഎമ്മിന്റെ നീക്കം.

കണക്കുകള്‍ എങ്ങനെ

കണക്കുകള്‍ എങ്ങനെ

വൈപ്പിന്‍, പറവൂര്‍, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി, എറണാകുളം നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് എറണാകുളം ലോക്‌സഭാ മണ്ഡലം. ഇതില്‍ പറവൂര്‍, എറണാകുളം, കളമശ്ശേരി, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് വെന്നിക്കൊടി പാറിച്ചിരുന്നു. വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായിരുന്നു എല്‍ഡിഎഫിന്റെ വിജയം. കൊച്ചിയും തൃപ്പൂണിത്തുറയും യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ അനുകൂല സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നതെന്നാണ് ഇതിലൂടെ സിപിഎം സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസില്‍ പോര്‍വിളി

കോണ്‍ഗ്രസില്‍ പോര്‍വിളി

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. കെവി തോമസിനെ മാറ്റണമെന്നാണ് പ്രധാന ആവശ്യം. ഹൈബി ഈഡനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഹൈക്കമാന്‍ഡ് ആവശ്യപ്പെടണമെന്നാണ് ഹൈബി ഈഡന്റെ ആവശ്യം. പക്ഷേ ദേശീയ നേതൃത്വവുമായി കെവി തോമസിനുള്ള ബന്ധം അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ ഇടയാക്കും. യുവജന സംഘടനകള്‍ ഇതില്‍ കടുത്ത പ്രതിഷേധത്തിലാണ്. ഹൈബി ഈഡന്‍ അനുകൂലികള്‍ പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി മേയര്‍ ടോണി ചമ്മണിയെയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്.

പ്രിയങ്കയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ കുടുങ്ങും... നിയമനടപടിയുമായി മഹിളാ കോണ്‍ഗ്രസ്!!പ്രിയങ്കയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ കുടുങ്ങും... നിയമനടപടിയുമായി മഹിളാ കോണ്‍ഗ്രസ്!!

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ പാര്‍ട്ടി വിട്ടു.... രാജി സന്നദ്ധതയുമായി ആറ് എംഎല്‍എമാര്‍ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ പാര്‍ട്ടി വിട്ടു.... രാജി സന്നദ്ധതയുമായി ആറ് എംഎല്‍എമാര്‍

English summary
sebastian pauls son contest from ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X