Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയേയും പള്‍സര്‍ സുനിയേയും പേടി.. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി മാർട്ടിന്റെ രഹസ്യമൊഴി!

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വന്‍വഴിത്തിരിവുകളുടെ സൂചനകളാണ് പുറത്ത് വരുന്നത്. കേസിലെ പ്രതികളിലൊരാളായ മാര്‍ട്ടിനാണ് അങ്കമാലി കോടതിയില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചത്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ മാര്‍ട്ടിനേയും പള്‍സര്‍ സുനിയേയും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാര്‍ട്ടിന്‍ സംശയാസ്പദമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. കേസിനെ ഒന്നാകെ അട്ടിമറിക്കാന്‍ തക്ക തരത്തിലുള്ള രഹസ്യമൊഴിയാണോ മാര്‍ട്ടിന്‍ നല്‍കിയിരിക്കുന്നത് എന്ന സംശയമുണ്ടാക്കുന്നതാണ് ഇയാളുടെ തന്നെ വാക്കുകള്‍.

നടിക്ക് നേരെ നടന്ന ആക്രമണം

നടിക്ക് നേരെ നടന്ന ആക്രമണം

ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍. പള്‍സര്‍ സുനിക്കും സംഘത്തിനുമൊപ്പം കുറ്റകൃത്യത്തില്‍ പങ്കെടുക്കാന്‍ മാര്‍ട്ടിനും ചേരുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. രാത്രി സിനിമാ ജോലി കഴിഞ്ഞ് മാര്‍ട്ടിന്‍ ഓടിച്ച കാറില്‍ കൊച്ചിയിലേക്ക് വരുമ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്.

പ്രതികളുടെ വെളിപ്പെടുത്തൽ

പ്രതികളുടെ വെളിപ്പെടുത്തൽ

അങ്കമാലി അത്താണിക്ക് സമീപത്ത് വെച്ചാണ് മാര്‍ട്ടിന്റെ സഹായത്തോടെ പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. കേസില്‍ ആദ്യം അറസ്റ്റിലായതും മാര്‍ട്ടിന്‍ ആയിരുന്നു. ഗൂഢാലോചന ഇല്ലെന്ന് കണ്ടെത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ പ്രതികളുടെ തന്നെ വെളിപ്പെടുത്തലുകളാണ് വീണ്ടും ഒരു അന്വേഷണത്തിലേക്ക് വഴി തുറന്നത്.

മാർട്ടിന്റെ വെളിപ്പെടുത്തൽ

മാർട്ടിന്റെ വെളിപ്പെടുത്തൽ

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും രണ്ടാം പ്രതിയായ മാര്‍ട്ടിനും റിമാന്‍ഡില്‍ കഴിയുകയാണ്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇരുവരേയും അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

നടിയേയും സുനിയേയും പേടി

നടിയേയും സുനിയേയും പേടി

തനിക്ക് പറയാനുള്ളത് രഹസ്യമായി പറയാനുള്ളതാണ് എന്നും മാര്‍ട്ടിന്‍ കോടതിയെ അറിയിക്കുകയുണ്ടായി. നടിയേയും പള്‍സര്‍ സുനിയേയും തനിക്ക് പേടിയാണെന്നും സുനി മുന്നില്‍ നില്‍ക്കുമ്പോള്‍ പറയാനുള്ള ധൈര്യം തനിക്കില്ലെന്നും മാര്‍ട്ടിന്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പള്‍സര്‍ സുനിയേയും മറ്റ് പ്രതികളേയും കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് മാറ്റി.

കോടതിയിൽ രഹസ്യമൊഴി

കോടതിയിൽ രഹസ്യമൊഴി

അടച്ചിട്ട കോടതി മുറിയില്‍ വെച്ചാണ് മാര്‍ട്ടിന്‍ മാര്‍ട്ടിന്‍ കേസുമായി ബന്ധപ്പെട്ട രഹസ്യമൊഴി നല്‍കിയത്. കേസിനെ അപ്പാടെ അട്ടിമറിക്കാന്‍ പോകുന്ന മൊഴിയാണോ മാര്‍ട്ടിന്‍ കോടതിക്ക് മുന്നില്‍ നല്‍കിയത് എന്ന സംശയമാണ് ഉയരുന്നത്. പള്‍സര്‍ സുനിക്ക് മുന്നില്‍ പറയാന്‍ പറ്റാത്ത മൊഴി ദിലീപിന് അനുകൂലമായത് ആയിരിക്കുമോ എന്ന സ്വാഭാവിക സംശയവും ഉയരുന്നു.

ആർക്ക് സഹായകമാവും

ആർക്ക് സഹായകമാവും

നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേഷിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. പല ഘട്ടത്തിലും കേസിനെ മുന്നോട്ട് നയിച്ചത് ഒന്നാം പ്രതിയായ പൾസർ സുനിയുടെ മൊഴികളായിരുന്നുവെന്നും ഇത് പോലീസുമായുള്ള ഒത്തുകളിയാണ് എന്ന് ദിലീപ് അനുകൂലികൾ ആരോപണം ഉന്നയിച്ചിരുന്നു.

കോളിളക്കമുണ്ടാക്കിയ കേസ്

കോളിളക്കമുണ്ടാക്കിയ കേസ്

നടിയെ ആക്രമിച്ചത് ക്വട്ടേഷനാണ് എന്ന് പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീടുള്ള അന്വേഷണമാണ് നേരത്തെ തന്നെ കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിലേക്ക് നീണ്ടത്. ആലുവ പോലീസ് ക്ലബ്ബിലെ മാരത്തണ്‍ ചോദ്യം ചെയ്യല്‍ അടക്കം രണ്ട് തവണ ചോദ്യം ചെയ്ത ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ദിലീപിന് ശേഷം പല പ്രമുഖരുടേയും പേരുകള്‍ കേസുമായി ബന്ധപ്പെട്ട് പറഞ്ഞ് കേട്ടുവെങ്കിലും തുടര്‍നീക്കങ്ങളൊന്നുമുണ്ടായില്ല.

ദിലീപിന്റെ ഹർജികൾ കോടതിയിൽ

ദിലീപിന്റെ ഹർജികൾ കോടതിയിൽ

കേസിലെ എട്ടാം പ്രതിയായ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്. പോലീസ് അന്വേഷണത്തിനും കുറ്റപത്രത്തിനും എതിരെ കോടതി വഴി ദിലീപ് പല നീക്കങ്ങളും നടത്തുന്നുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ട് ഹര്‍ജികളാണ് ദിലീപ് ഇന്ന് സമര്‍പ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് രേഖകളും ആവശ്യപ്പെട്ടാണ് ഒരു ഹര്‍ജി. അതേസമയം രണ്ടാമത്തെ ഹര്‍ജി കുറ്റപത്രത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. ദിലീപിനെ പ്രതി ചേര്‍ത്തുകൊണ്ടുള്ള അനുബന്ധ കുറ്റപത്രം നിലനില്‍ക്കില്ലെന്നാണ് ദിലീപിന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+