കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സന്ധ്യ ഹരിത വേദിയില്‍

  • By Desk
Google Oneindia Malayalam News

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനസന്ധ്യ തിളങ്ങിയത് ഹരിതശോഭയാര്‍ന്ന വേദിയില്‍. ആറായിരത്തോളം ചെടികള്‍ നിറഞ്ഞ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്.
ആറുതരത്തിലുള്ള ചെടികളാണ് പശ്ചാത്തലമായി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രൂപത്തില്‍ വേദിക്ക് അഴകായത്. ആഘോഷങ്ങളുടെ തിരിതെളിച്ചത് വൈവിധ്യമാര്‍ന്ന മുളന്തണ്ടുകള്‍ കൊണ്ടുനിര്‍മിച്ച ഒറ്റത്തിരി വിളക്കിലാണ്.
ഇത്രയധികം ചെടികള്‍ ഉപയോഗിച്ച് ഒരുക്കിയവേദി സംസ്ഥാനത്ത് തന്നെ ഒരുപക്ഷേ ആദ്യത്തേതാണ്.

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഈ നൂതനാശയം പ്രാവര്‍ത്തികമാക്കിയത് ഹൈലേഷും സംഘവുമാണ്. ഹരിതാഭയിലേക്കും വികസനത്തിലേക്കും കുതിക്കുന്ന കേരളത്തിന്റെ പ്രതീകമായാണ് വേദി ഒരുക്കിയത്.

prd

ഈ ചെടികള്‍ ജില്ലയിലെ 25 ഓളം സ്‌കൂളുകള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മുഖേന ഈ തൈകള്‍ സ്‌കൂളുകള്‍ക്ക് കൈമാറും. ഇതിന്റെ ഉദ്ഘാടനം പാലയാട് സ്‌കൂളിലെ ഗൗരീശങ്കര്‍, നവിത എന്നീ വിദ്യാഥികള്‍ക്ക് ചെടി നല്‍കി മുഖ്യമന്ത്രി തന്നെ വേദിയില്‍ നിര്‍വഹിക്കുകയും ചെയ്തു.

prd

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ ചടങ്ങുകളിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. വെള്ളിയാഴ്ച രാവിലെ പൊന്‍കതിര്‍ മെഗാ എക്‌സിബിഷന്‍ ഉദ്ഘാടനത്തോടെ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആളുകളെ കൊണ്ടുള്ള തിരക്കായിരുന്നു കലക്ടറേറ്റ് മൈതാനിയില്‍. എല്ലാ സ്റ്റാളുകളുിലും ജനങ്ങള്‍ തിങ്ങി നിറഞ്ഞു. വൈകുന്നേരമായതോടെ ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ജനങ്ങളുടെ പ്രവാഹമായി. ചടങ്ങിനായി മൈതാനിയില്‍ ഒരുക്കിയ വിശാലമായ പന്തല്‍ ഉദ്ഘാടനച്ചടങ്ങിന് ഏറെ മുമ്പ് തന്നെ നിറഞ്ഞുകവിഞ്ഞു. പുറത്ത് സ്ഥാപിച്ച എല്‍.ഇ.ഡി ഡിസ്‌പ്ലേ ബോര്‍ഡിലാണ് ബാക്കിയുള്ളവര്‍ ഉദ്ഘാടച്ചടങ്ങ് വീക്ഷിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക വാഹനങ്ങളിലെത്തിയ ജനാവലിയെ കൊണ്ട് കലക്ടറേറ്റ് മൈതാനവും പരിസരവും അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു. കലക്ടറേറ്റ് മൈതാനിയിലേക്കുള്ള കവാടത്തില്‍ നിന്ന് ചെണ്ടവാദ്യങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയെ നീണ്ട കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ പ്രതിഫലനമാണ് ഉദ്ഘാടനച്ചടങ്ങിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെന്ന് ചടങ്ങിന് സ്വാഗതമാശംസിച്ച ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും അഭിപ്രായപ്പെട്ടു.

English summary
second anniversary of kerala sarkar haritha stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X