കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അകം പൊള്ളിക്കുന്ന അനുഭവക്കാഴ്ചകളുമായി 'വെയില്‍'

Google Oneindia Malayalam News

കണ്ണൂര്‍: വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്ക് തിരിച്ചു പിടിച്ച ആ കണ്ണാടിയില്‍നിന്ന് തെറിക്കുന്ന വെയില്‍ക്കാഴ്ചകള്‍ നമ്മുടെ ഉള്ളം പൊള്ളിക്കും. ദൈനംദിന ജീവിതത്തിലെ ചുട്ടുപൊള്ളുന്ന അനുഭവങ്ങള്‍ ആടയാഭരണങ്ങളേതുമില്ലാതെ പച്ചയായി വിളിച്ചുപറഞ്ഞപ്പോള്‍ സൂചിവീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയോടെ സദസ്സ് കണ്ണും കാതും മനസ്സും കൂര്‍പ്പിച്ചു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ അരങ്ങേറിയ വള്ളുവനാട് കൃഷ്ണകലാനിലയത്തിന്റെ 'വെയില്‍' എന്ന നാടകമാണ് തീക്ഷ്ണമായ യാഥാര്‍ഥ്യങ്ങളുടെ കണ്ണുതുറപ്പിക്കുന്ന അനുഭവം തീര്‍ത്തത്.

വരുംതലമുറയുടെ തലച്ചോറിനെ നിഷ്‌ക്രിയമാക്കുന്ന കഞ്ചാവിനും ലഹരിക്കുമെതിരെ ശക്തമായ സന്ദേശമാണ് നാടകം നല്‍കുന്നത്. പ്രേക്ഷകരുമായി നേരിട്ട് ഇടപെടുന്ന സംവാദാത്മകമായ ശൈലിയില്‍ ഒരുക്കിയ നാടകം പതിവ് അവതരണ രീതിയില്‍നിന്ന് വേറിട്ട് നടക്കാന്‍ ശ്രമിക്കുന്നു. നാടകീയതയുടെ ഭാരങ്ങളില്ലാതെ ആയാസത്തോടെ പ്രേക്ഷകന്‍ നില്‍ക്കുമ്പോള്‍ തിരശ്ശീല വീഴുമ്പോഴാണ് വേദിയില്‍ ഒരു നാടകമായിരുന്നുവെന്ന് പ്രേക്ഷകന്‍ ഓര്‍ക്കുന്നത്. തെറ്റുകളില്‍ അകപ്പെട്ടുപോവുന്ന മനുഷ്യരുടെ ജീവിതം അവസാനിക്കുന്നില്ലെന്നും അവര്‍ക്ക് പശ്ചാത്താപത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയുമെന്നുമുള്ള സന്ദേശം നാടകം നല്‍കുന്നു.

drama

2016ലെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച പ്രൊഫഷനല്‍ നാടകമായി തെരഞ്ഞെടുക്കപ്പെട്ട നാടകമാണിത്. ഇതിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡ് രാജേഷ് ഇരുളം, മികച്ച നാടകകൃത്തിനുള്ള അവാര്‍ഡ് ഹേമന്ത് കുമാര്‍, മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം സൂസന്‍ ഉഷാധരന്‍ എന്നിവര്‍ക്ക് ലഭിച്ചിരുന്നു. കൂടാതെ സംഗീത സംവിധാനം, ദീപസംവിധാനം, വസ്ത്രാലങ്കാരം എന്നിവയ്ക്കും വെയില്‍ പുരസ്‌കാരം നേടി. കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ആറാം ദിവസമായ ഇന്ന് വൈകീട്ട് 7 മണിക്ക് ലിസി മുരളീധരന്‍ അവതരിപ്പക്കുന്ന ഗുരുദേവ ജ്ഞാനമൃതം ഡാന്‍സ് ഫ്യൂഷന്‍ അരങ്ങേറും.

English summary
second anniversary of kerala ldf ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X