കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെല്‍ഫിയില്‍ നിന്ന് ഫാസിസത്തിലേക്ക് അധികം ദൂരമില്ല: ആലങ്കോട് ലീലാ കൃഷ്ണന്‍

Google Oneindia Malayalam News

കണ്ണൂര്‍: സെല്‍ഫിയില്‍ നിന്ന് സെല്‍ഫിഷ്‌നെസിലേക്കും സെല്‍ഫിഷ്‌നെസില്‍ നിന്ന് ഫാഷിസത്തിലേക്കും അധികം ദൂരമില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ ആലങ്കോട് ലീലാ കൃഷ്ണന്‍. സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂലധന കോര്‍പ്പറേറ്റ് ശൃംഖലകളും ഗോത്രവര്‍ഗ-മത-ഫാഷിസ്റ്റുകളും തമ്മില്‍ ലോകത്തെമ്പാടും അവിശുദ്ധമായ സഖ്യമുണ്ടെന്നും അദ്ദേഹം പഞഞ്ഞു. കേരളത്തിന്റെ നവോത്ഥാനത്തില്‍ എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും വഹിച്ച പങ്കിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം നാടിന്റെ കലാ-സാംസ്‌കാരിക രംഗത്തെ മുന്നില്‍ നിന്ന് നയിച്ച് പില്‍ക്കാലത്ത് ആരാലും ശ്രദ്ധിക്കാതെ പോയവരെ ഒരു സര്‍വ്വെയിലൂടെ കണ്ടെത്തി അവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സാംസ്‌കാരിക സമൂഹം രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ടെന്നും പറഞ്ഞു. നാടിനെ പാടിയുണര്‍ത്താന്‍വേണ്ടി, നാട്ടില്‍ മതേതരത്വം സ്ഥാപിക്കാന്‍വേണ്ടി, വര്‍ഗ ഐക്യം ഉണ്ടാക്കാന്‍വേണ്ടി നാട്ടിന്റെ പടയണിപ്പാട്ടുകാരായി ചോരതുപ്പി മരിച്ചുപോയ അനേക സഹസ്രം സാംസ്‌കാരിക രക്തസാക്ഷികളെക്കൂടി ചേര്‍ത്തുകൊണ്ട് പുതിയൊരു സാംസ്‌കാരിക വിപ്ലവ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസം -അദ്ദേഹം പറഞ്ഞു.

പഴയകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കവികളും കലാകാരന്മാരുമായിരുന്നെന്ന് പറഞ്ഞ ലീലാകൃഷ്ണന്‍ രാഷ്ട്രീയം സര്‍ഗാത്മകമായിരുന്നെന്നും സര്‍ഗാത്മക പ്രവര്‍ത്തനം രാഷ്ട്രീയമായ ഉള്ളടക്കം ഉള്ളതായിരുന്നെന്നും ചൂണ്ടിക്കാട്ടി. കലയും സാഹിത്യവും രാഷ്ട്രീയ ഉള്ളടക്കമില്ലാത്തതാക്കി മാറ്റാന്‍ കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ വിതരണം ചെയ്യുന്ന പോസ്റ്റ് മാര്‍ക്‌സിയന്‍ ജനവിരുദ്ധ ചിന്തകള്‍ക്ക് സാധിച്ചിട്ടുണ്ട്. പോസ്റ്റ് മോഡേണിസം, പോസ്റ്റ് പോസ്റ്റ് മോഡേണിസം എന്നെല്ലാമുള്ള പേരില്‍ പ്രചരിക്കപ്പെടുന്ന സാഹിത്യം ജനങ്ങളില്‍ നിന്ന് സാഹിത്യത്തെ എത്ര ദൂരത്തേക്ക് അകറ്റാമോ അത്ര ദൂരത്തേക്ക് അകറ്റാനുള്ളതാണെന്നും ലീലാകൃഷ്ണന്‍ പറഞ്ഞു.

kannur

സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു മേഖല ജലവിഭവ ചൂഷണത്തിനെതിരായിട്ടുള്ള ജലവിഭവ രാഷ്ട്രീയമാണെന്നും അത് ശക്തമായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത കവി കരിവെള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ്, വൈസ് പ്രസിഡണ്ട് പി.പി ദിവ്യ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ആറാം ദിവസമായ ഇന്ന് വൈകീട്ട് 7 മണിക്ക് ലിസി മുരളീധരന്‍ അവതരിപ്പക്കുന്ന ഗുരുദേവ ജ്ഞാനമൃതം ഡാന്‍സ് ഫ്യൂഷന്‍ അരങ്ങേറും.

English summary
Cultural gathering held at Kannur collectorate ground as part of State-level second anniversary celebrations of the Kerala state ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X