കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവബോധവും സുരക്ഷയും ഒരുക്കി കേരള പോലീസ് പവലിയന്‍

Google Oneindia Malayalam News

കണ്ണൂര്‍: കാഴ്ചക്കാരാല്‍ സമ്പന്നമാണ് തോക്കും ബോംബും ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ പ്രദര്‍ശനവും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ക്ലാസുകളും ഉള്‍പ്പെടുത്തിയുള്ള കേരള പോലീസിന്റെ പവലിയന്‍. ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത് മുതലുള്ള തോക്കുകളാണ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച 'പൊന്‍കതിര്‍' മെഗാ എക്‌സിബിഷനില്‍ ജില്ലാ പോലീസ് ഒരുക്കിയിരിക്കുന്നത്.

എ കെ 47, എ കെ 56, കൈത്തോക്ക്, ഗ്യാസ് ഗണ്‍, ആന്റി റയട്ട് ഗണ്‍ അടക്കമുള്ള വിവിധ കാലഘട്ടങ്ങളിലുപയോഗിച്ച് തോക്കുകളും, ഐസ്‌ക്രീം ബോംബ്, സ്റ്റീല്‍ ബോംബ്, നാടന്‍ ബോംബ്, ബോംബ് പരിശോധന ഉപകരണങ്ങള്‍ തുടങ്ങിയവയും പവലിയനില്‍ കാണാം. അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയെക്കുറിച്ച് ബോധവത്കരണവും അക്രമികളില്‍ നിന്ന് രക്ഷനേടാനുള്ള പരിശീലനവും നല്‍കുന്നതാണ് പോലീസ് പവലിയന്റെ മറ്റൊരു ആകര്‍ഷണീയത. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വനിത പോലീസുകരാണ് ഇവിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നത്. ആക്രമണങ്ങളില്‍ നിന്ന് എങ്ങനെ രക്ഷ നേടാം എന്നാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പോലീസുകാര്‍ കുട്ടികള്‍ക്ക് വിവരിച്ചുകൊടുക്കുന്നത്. സ്വയം പ്രതിരോധത്തില്‍ ഉന്നത പരിശീലനം ലഭിച്ച ഈ ആറംഗ സംഘം അക്രമിയെ ശക്തമായി നേരിടാനുള്ള മനോധൈര്യമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നത്.

keralapolice

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികള്‍, കുട്ടികള്‍ക്ക് എങ്ങനെ മുന്നറിയിപ്പ് നല്‍കണം തുടങ്ങിയ വിഷയങ്ങളിലും ഇവിടെ ക്ലാസുകള്‍ നല്‍കുന്നുണ്ട്. ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിലൂടെയാണ് സംഘം വളരെ എളുപ്പത്തില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 'സ്ത്രീസുരക്ഷ- വനിതകള്‍ക്ക് സ്വയംരക്ഷാപാഠങ്ങള്‍' എന്ന കൈപുസ്തകവും പോലീസ് സംഘം സൗജന്യമായി നല്‍കുന്നുണ്ട്. വളരെ പ്രയോജനകരമാണ് പോലീസ് സംഘത്തിന്റെ സ്റ്റാള്‍ എന്നാണ് സ്റ്റാളില്‍ എത്തുന്നവരുടെയും അഭിപ്രായം.

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ആറാം ദിവസമായ ഇന്ന് വൈകീട്ട് 7 മണിക്ക് ലിസി മുരളീധരന്‍ അവതരിപ്പക്കുന്ന ഗുരുദേവ ജ്ഞാനമൃതം ഡാന്‍സ് ഫ്യൂഷന്‍ അരങ്ങേറും.

English summary
second anniversary of kerala ldf ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X