കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീര്‍ത്തട സംരക്ഷണ മാതൃകയുമായി മണ്ണ് സംരക്ഷണ വകുപ്പ്

Google Oneindia Malayalam News

കണ്ണൂര്‍: മണ്ണ് സംരക്ഷണത്തിന്റെയും ജല സംരക്ഷണത്തിന്റെയും പ്രാധാന്യവും ചരിഞ്ഞ പ്രദേശങ്ങളില്‍ ഇവ എങ്ങിനെ നടപ്പിലാക്കാമെന്നും ലളിതമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ്. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൊന്‍കതിര്‍ മെഗാ എക്‌സിബിഷനിലാണ് മണ്ണ് സംരക്ഷണ പര്യവേഷണ വകുപ്പിന്റെ നീര്‍ത്തട മാതൃക ഒരുക്കിയിരിക്കുന്നത്. ചരിഞ്ഞ പ്രദേശങ്ങളിലെ മണ്ണ് സംരക്ഷണം, ജലമൊഴുക്കിന്റെ വേഗത കുറയ്ക്കല്‍, മഴവെള്ളം ഭൂമിയിലേക്ക് ഇറക്കി ഭൂഗര്‍ഭജല ശേഷി കൂട്ടുക എന്നീ ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന 'സോയില്‍ കണ്‍സര്‍വേഷന്‍' വര്‍ക്കിന്റെ മാതൃകയാണ് മണ്ണ് സംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്.

model

ചരിഞ്ഞ പ്രദേശങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ ചെയ്തുവരുന്ന കോണ്ടൂര്‍ ട്രഞ്ചിങ് പോലുള്ള പ്രവൃത്തികളും നീര്‍ക്കുഴികളും തോടുകളുടെ പാര്‍ശ്വഭിത്തി സംരക്ഷണവും കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗവുമെല്ലാം ഒറ്റനോട്ടത്തില്‍ തന്നെ ഏതൊരാള്‍ക്കും മനസിലാകുന്ന രീതിയിലാണ് നീര്‍ത്തട മാതൃക.

തളിപ്പറമ്പിലെ സോയില്‍ കണ്‍സിഡറേഷന്‍ ഓഫീസറായ വി.വി പ്രകാശനാണ് മാതൃക നിര്‍മ്മിച്ചത്. ജലദൗര്‍ലഭ്യം നേരിടുന്ന സമയമായതിനാല്‍ സ്റ്റാളിനോട് ജനങ്ങള്‍ക്ക് താല്‍പ്പര്യം കൂടുതലാണെന്നും എല്ലാവരും നീര്‍ത്തട മാതൃകയിലൂടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

നീര്‍ത്തട മാതൃകയ്ക്ക് പുറമേ മണ്ണ് സംരക്ഷണത്തിനായുള്ള വിവിധ നിര്‍മ്മിതികളുടെ മാതൃകയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വീടുകളിലും കെട്ടിടങ്ങളിലുമുള്ള മണ്ണ്-ജല സംരക്ഷണത്തിന്റെ രീതികള്‍, നീര്‍ച്ചാലുകളിലൂടെയുള്ള സംരക്ഷണം, ജലസംഭരണികള്‍ തുടങ്ങിയവയുടെ ചിത്രങ്ങളും സ്റ്റാളിലുണ്ട്.

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ആറാം ദിവസമായ ഇന്ന് വൈകീട്ട് 7 മണിക്ക് പിണി ഗായകന്‍ രതീഷ്‌കുമാര്‍ പല്ലവി അവതരിപ്പക്കുന്ന ബാബുരാജ്‌നൈറ്റ് അരങ്ങേറും.

English summary
Water conservation model in anniverasy of ldf ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X