കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്‍കതിരില്‍ രുചിയൂറും വിഭവങ്ങളുമായി ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ കുടുംബശ്രീ സ്റ്റാളുകളും

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തി വരുന്ന പൊന്‍കതിര്‍ എക്‌സിബിഷനില്‍ രുചിയുടെ വകഭേദവുമായി നന്മ കുടുംബശ്രീ. കണ്ണൂര്‍ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീയായ നന്മ കുടുംബശ്രീയാണ് വിവിധ തരം ചിപ്‌സുമായി സ്റ്റാളിലെത്തിയിരിക്കുന്നത്. കപ്പ, കിഴങ്ങ്, ചക്ക എന്നി കൊണ്ടുള്ള ചിപ്‌സുകളാണ് ഇവര്‍ സ്റ്റാളില്‍ എത്തിച്ചിട്ടുളളത്.

പൊന്‍കതിര്‍ എക്‌സിബിഷനില്‍ ജില്ലാ കുടുംബശ്രി മിഷന്റെ സ്റ്റാളില്‍ തന്നെയാണ് 'നൈസി' എന്ന് പേരിട്ടിരിക്കുന്ന ചിപ്‌സും വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. പതിനൊന്ന് അംഗങ്ങളാണ് നിലവില്‍ നന്‍മ കുടുംബശ്രീയില്‍ ഉളളത്. ഇവരുടെ ചിപ്‌സ് വിഭവങ്ങള്‍ ഇതിനോടകം തന്നെ പാലക്കാട് നടന്ന വിപണന മേളയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിലുളളവ കൂടാതെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ കൊണ്ടുവരാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കുടുംബശീ അംഗങ്ങളായ സ്‌നേഹ, കൃഷ്‌ണേന്ദു എന്നിവര്‍ പറഞ്ഞു.

transgenders

കണ്ണൂര്‍ ഗോട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ അജമാംസ രസായനവും ജൈവവളവുമാണ് സ്റ്റാളിന്റെ മറ്റൊരാകര്‍ഷണം. ആടുകര്‍ഷകരായിട്ടുളള വനിതകളാണ് കമ്പനിയുടെ ഡയര്‍ക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. അജപുഷ്ടി അജമാംസ രസായനം എന്നു പേരിട്ടിരിക്കുന്ന ഉല്‍പന്നം പൂര്‍ണമായും ആയുര്‍വേദ വിധിപ്രകാരമുളള ചേരുവകളാലാണ് തയ്യാറാക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.

ഇതിനു പുറമെ, 18 സ്റ്റാളുകളിലായി 25ഓളം കുടംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശന ശാലയില്‍ ഒരുക്കിയിട്ടുണ്ട്. കഫേ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടില്‍ നോമ്പുതുറ വിഭവങ്ങളുടെ വൈവിധ്യമാര്‍ന്ന ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. ഉന്നക്കായ, കിളിക്കൂട്, ചക്കവിഭവങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്.

ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ നിര്‍മ്മിച്ച കടലാസ് കൊണ്ടുള്ള പേനകള്‍, തലശ്ശേരി സ്വദേശി സീഷ്ണ ആനന്ദ് നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഇവിടെ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ വിളയിച്ചെടുത്ത നാടന്‍ ജൈവകുത്തരിയായ മുണ്ടേരി റൈസ്, വിവിധ കുടംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിച്ച വസ്ത്ര-ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങിയവയും മേളയില്‍ ലഭിക്കും. കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ആറാം ദിവസമായ ഇന്ന് വൈകീട്ട് 7 മണിക്ക് പിണി ഗായകന്‍ രതീഷ്‌കുമാര്‍ പല്ലവി അവതരിപ്പക്കുന്ന ബാബുരാജ്‌നൈറ്റ് അരങ്ങേറും.

English summary
Stall by transgenders at Ponkathir mega exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X