കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിസ്മരണീയമായി ലിസി മുരളീധരന്റെ ഗുരുദേവ ജ്ഞാനാമൃതം

Google Oneindia Malayalam News

കണ്ണൂര്‍: 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന് മലയാളിയെ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെക്കുറിച്ചുള്ള നൃത്താവിഷ്‌ക്കാരം അവിസ്മരണീയമായി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയിലെ വേദിയിലാണ് പ്രശസ്ത നര്‍ത്തകി ലിസി മുരളീധരനും സംഘവും ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ സമാധി വരെയുള്ള ജീവിതയാത്ര നൃത്തരൂപം നല്‍കി അവതരിപ്പിച്ചത്.

നൃത്തവും നാടകവും ഡോക്യുമെന്ററി രൂപത്തിലുള്ള ശബ്ദ, ദൃശ്യവിവരണവും സമന്വയിപ്പിച്ചതിലൂടെ പരമ്പരാഗത നൃത്താവിഷ്‌കാരങ്ങളില്‍നിന്ന് വഴിമാറി നടക്കുകയാണ് ലിസി ഇതിലൂടെ ചെയ്യുന്നത്. ദൈവദശകം എന്ന പ്രാര്‍ത്ഥനാഗീതത്തിന്റെ നൃത്താവിഷ്‌കാരം വിദേശത്തുള്‍പ്പെടെ ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ച് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ മയ്യഴി സ്വദേശിയായ ലിസിയുടെ മറ്റൊരു പരീക്ഷണമാണ് ഗുരുദേവജ്ഞാനാമൃതം. ഇതിന്റെ രചനയും സംവിധാനവും നൃത്താവിഷ്‌കാരവും അവതരണവും ലിസി തന്നെയാണ് നിര്‍വ്വഹിച്ചത്.

dance

ശിവഗിരിയിലെ സച്ചിദാനന്ദ സ്വാമിയുമായും,വിശാലാനന്ദ സ്വാമിയുമായും ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് ലിസി ഇത്തരത്തിലൊരു സംരംഭവുമായി മുന്നിട്ടിറങ്ങിയത്. പി.ഹരീന്ദ്രനാഥ്, പി.സി ഹരീഷ് എന്നിവരാണ് ചരിത്രത്തിന്റെ ഏടുകള്‍ മിനുക്കിയെടുത്ത് അതിന്റെ ആഴങ്ങളിലേക്കെത്താന്‍ സഹായിച്ചത്. നിജേഷ് വിജയ് ആഫ്റ്റര്‍ റെയ്നാണ് വീഡിയോ ഗ്രാഫിക്സ് എഡിറ്റിംഗ് നിര്‍വ്വഹിച്ചത്.ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ ഇരുപതോളം കലാകാരന്മാരാണ് വേദിയിലെത്തിയത്.

നിഷാന്ത് ഓര്‍ക്കസ്ട്രഷന്‍ നല്‍കി. വിധ്യാധരന്‍ മാസ്റ്റര്‍, ഹരിപ്പാട് കെ.പി.എന്‍ പിള്ള, വി.ടി മുരളി, പ്രേം കുമാര്‍, കലാമണ്ഡലം കാര്‍ത്തികേയന്‍ എന്നിവര്‍ സംഗീതം നല്‍കി. ഇവര്‍ക്കൊപ്പം ചെങ്ങന്നൂര്‍ ശ്രീകുമാര്‍, അജയ് ഗോപാല്‍, നിഷാദ്, സതീശന്‍ നമ്പൂതിരി, ബിജുനാരായണന്‍, കുമാരി ശാന്തി, സരിഗ എന്നിവര്‍ ആലപിച്ച പതിനഞ്ചോളം ഗുരുദേവ കൃതികളാണെന്നതാണ് ഇതില്‍ ശ്രദ്ധേയം. ശബ്ദ വിവരണം പ്രശാന്ത് പാട്യം, േസ്റ്റജ് ആര്‍ട്ട് ലൈറ്റ് മഞ്ജുളന്‍.

dance

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവല്‍ ഉള്‍പ്പെടെ ഫ്രഞ്ച് കവിതകളും പുരാണ കഥകളും സാമൂഹിക കാഴ്ചപ്പാടോടെ ജനഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നതാവണമെന്നും ശാസ്ത്രീയ നൃത്തത്തെ ജനകീയവല്‍ക്കരിക്കുകയെന്നുള്ളതുമാണ് ലിസി മുരളീധരന്റെ ലക്ഷ്യം.

English summary
Music and dance feast by Lissy Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X