കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്‍കതിര്‍ മെഗാ എക്‌സിബിഷന്‍ ഇന്ന് സമാപിക്കും

Google Oneindia Malayalam News

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് കലക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിച്ച പൊന്‍കതിര്‍ മെഗാ എക്‌സിബിഷന് ഇന്ന് (മെയ് 25) സമാപനം. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള വിവിധ വകുപ്പുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പദ്ധതികളും സേവനങ്ങളും ഉല്‍പ്പന്നങ്ങളും ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മെയ് 18ന് ആരംഭിച്ച മേള സന്ദര്‍ശകരുടെ പ്രവാഹം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഉദ്ഘാടന ദിനം തന്നെ ആയിരക്കണക്കിനാളുകള്‍ എക്‌സിബിഷന്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെ സന്ദര്‍ശകരുടെ നിലയ്ക്കാത്ത ഒഴുക്കിനാണ് സ്റ്റാളുകള്‍ സാക്ഷ്യം വഹിച്ചത്. എഴുപതോളം സര്‍ക്കാര്‍ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളുമായി ഒരുക്കിയ 180ഓളം സ്റ്റാളുകളിലേറെയും നറുക്കെടുപ്പുകള്‍, സ്‌പോട്ട് ക്വിസ് മല്‍സരങ്ങള്‍ തുടങ്ങിയവ കൊണ്ട് സജീവമായിരുന്നു.

ponkathir

മികച്ച സ്റ്റാളുകള്‍ക്ക് സംഘാടക സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പോലിസ് വകുപ്പും ഇലക്‌ട്രോണിക്‌സ്& ഐ.ടി വകുപ്പും അര്‍ഹമായി. കണ്ണൂര്‍ ഗവ. ഐ.ടി.ഐ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സ്റ്റാളുകള്‍ രണ്ടാം സ്ഥാനം നേടി. സര്‍ക്കാറിതര വകുപ്പുകളില്‍ കുടുംബശ്രീ, റെയിഡ്‌കോ കണ്ണൂര്‍, കരകൗശല വികസന കോര്‍പറേഷന്‍ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹമായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അബ്ദുല്‍ മജീദ് കെ.ടി, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ദിനകരന്‍ കൊമ്പിലാത്ത് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌ക്കാരാര്‍ഹരെ തെരഞ്ഞെടുത്തത്.

സ്റ്റാള്‍ അവാര്‍ഡുകളും ഹരിതകേരളം പുരസ്‌ക്കാരങ്ങളും ഇന്ന് വൈകിട്ട് 5.30ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ വിതരണം ചെയ്യും. ആറ് മണിക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും ഏഴ് മണിക്ക് തൃശൂര്‍ നാടക സംഘത്തിന്റെ 'ചക്ക' നാടകവും അരങ്ങേറും.

രണ്ടാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന ഹരിതവേദിയെ അലങ്കരിച്ച ആറായിരത്തോളം ചെടികള്‍ തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ 25 സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യുന്ന ചടങ്ങും ഇന്ന് വൈകിട്ട് നടക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇവ സ്‌കൂളുകള്‍ക്ക് പൂന്തോട്ടങ്ങള്‍ നിര്‍മിക്കാനായി വിതരണം ചെയ്യുക.

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാള്‍ അവാര്‍ഡുകളും ഹരിതകേരളം പുരസ്‌ക്കാരങ്ങളും ഇന്ന് വൈകിട്ട് 5.30ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ വിതരണം ചെയ്യും. ആറ് മണിക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും ഏഴ് മണിക്ക് തൃശൂര്‍ നാടക സംഘത്തിന്റെ 'ചക്ക' നാടകവും അരങ്ങേറും.

English summary
Ponkathir mega exhibition conclude today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X