കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടന്‍ ബ്രിഡ്ജുമായി ഐടിഐ വിദ്യാര്‍ത്ഥികള്‍

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പൊന്‍കതിര്‍ മെഗാ എക്‌സിബിഷനില്‍ വ്യത്യസ്തമായ കാഴ്ചകളാണ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്. തോട്ടട ഗവ: വനിതാ ഐ.ടി.ഐ, കണ്ണൂര്‍ ഗവ: ഐ.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കണ്ടുപിടുത്തങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നവയാണ്.

iti

സ്വയം രൂപകല്‍പ്പന ചെയ്ത വിവിധ ഫാഷനിലുള്ള വസ്ത്രങ്ങളും വരച്ച ഡിസൈനുകളുമാണ് വനിതാ ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിനികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ കാണികള്‍ ആവശ്യപ്പെടുന്ന ഡിസൈന്‍ വരയ്ക്കുകയും അത് തുന്നി നല്‍കുകയും ചെയ്യും.

കണ്ണൂര്‍ ഗവ: ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥികളാണ് ലണ്ടന്‍ ബ്രിഡ്ജിനെ കണ്ണൂരിലെ കളക്ട്രേറ്റ് മൈതാനത്ത് എത്തിച്ചത്. രാമേശ്വരത്തെ പാമ്പന്‍ പാലം പോലെ കപ്പലുകള്‍ വരുമ്പോള്‍ തുറന്നു കൊടുക്കുന്ന തരത്തിലുള്ള പാലമാണ് ലണ്ടന്‍ ബ്രിഡ്ജ്. ഹാന്‍ഡ് ലിവര്‍ കറക്കിയാണ് പാലം തുറക്കുന്നതിന്റെ മാതൃക ഒരുക്കിയിരിക്കുന്നത്.

സോളാര്‍ മാജിക് ബോക്‌സ് എന്ന ഐ.ടി.ഐ ഉല്‍പ്പന്നമാണ് മേളയില്‍ ശ്രദ്ധേയമായ മറ്റൊന്ന്. ഇതിന്റെ വില്‍പ്പനയും ഇവിടെയുണ്ട്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ എഫ്.എം പ്ലെയര്‍, യു.എസ്.ബി പ്ലെയര്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ്, രണ്ടു ലൈറ്റുകളും ഒരു ട്യൂബ് ലൈറ്റും ഉള്‍പ്പെട്ട എമര്‍ജന്‍സി ലാംപ് എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 3,600 രൂപ വിലയുള്ള സോളാര്‍ മാജിക് ബോക്‌സിന് മികച്ച പ്രതികരണമാണ് മേളയിലെത്തുന്നവരില്‍ നിന്നും ലഭിക്കുന്നത്.

കൂടാതെ ഇവര്‍ തന്നെ നിര്‍മ്മിച്ച സി.എഫ്.എല്‍ വിളക്കുകള്‍, എല്‍.ഇ.ഡി വിളക്കുകള്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, എംപി3 പ്ലെയറുകള്‍, എഫ്.എം പ്ലയറുകള്‍ എന്നിവയും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും രണ്ടുവര്‍ഷം വാറന്റിയും ഇവര്‍ നല്‍കുന്നുണ്ട്.

ആന്റി-തെഫ്റ്റ് അലാറം, ഫയര്‍ അലാറം, ഓട്ടോമാറ്റിക് പമ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം, എ.സി-ഡി.സി ഇന്‍വെര്‍ട്ടര്‍ മാതൃക, ലെയ്ത്ത് മെഷീന്‍, ഇതുപയോഗിച്ച് നിര്‍മ്മിച്ച വിവിധ ടൂളുകള്‍, യന്ത്രങ്ങളുടെ സഹായമില്ലാതെ നിര്‍മ്മിച്ച ഉപകരണങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാള്‍ അവാര്‍ഡുകളും ഹരിതകേരളം പുരസ്‌ക്കാരങ്ങളും ഇന്ന് വൈകിട്ട് 5.30ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ വിതരണം ചെയ്യും. ആറ് മണിക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും ഏഴ് മണിക്ക് തൃശൂര്‍ നാടക സംഘത്തിന്റെ 'ചക്ക' നാടകവും അരങ്ങേറും.

English summary
ITI students brings London bridge for exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X