കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിത കേരളമിഷനില്‍ 'പായുംപുലി'യായി പായം പഞ്ചായത്ത്

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച ഹരിതകേരളം പുരസ്‌ക്കാരം നേടിയ പായം പഞ്ചായത്തിനെ അതിന് അര്‍ഹയാക്കിയത് കൃഷി, ജലസംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളില്‍ കാഴ്ചവച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍. കണ്ണൂരില്‍ നടക്കുന്ന പൊന്‍കതിര്‍ മെഗാ എക്‌സിബിഷനില്‍ ഒരുക്കിയ ഹരിതകേരളം സ്റ്റാളില്‍ പഞ്ചായത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കരനെല്‍കൃഷിയിലാണ് പായം പഞ്ചായത്ത് പ്രധാനമായും മികച്ച നേട്ടം കൈവരിച്ചത്. മുന്‍പ് 892 ഹെക്ടറോളം നെല്‍കൃഷിയ്ക്ക് അനുയോജ്യമായ പാടശേഖരം ഉണ്ടായിരുന്ന ഇവിടെ ഇന്ന് 126 ഹെക്ടര്‍ നെല്‍വയല്‍ മാത്രമേ ഉള്ളൂ. ഇതില്‍ തന്നെ 70 ഹെക്ടറില്‍ മാത്രമാണ് നെല്‍കൃഷി ചെയ്യുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി 2017-18 വര്‍ഷത്തില്‍ 238 ഏക്കറില്‍ നെല്‍കൃഷി നടത്താന്‍ സാധിച്ചു. പച്ചക്കറി ഉല്‍പ്പാദനത്തിലും പഞ്ചായത്ത് മികച്ച നേട്ടമാണ് കൈവരിച്ചത്.

payumpuli

ആഘോഷവേളകള്‍ പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേനെ വാഴയിലകള്‍ നല്‍കുന്ന പദ്ധതിയും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി ഈ വര്‍ഷം 20,000 ഞാലിപ്പൂവന്‍ വാഴക്കന്നുകള്‍ വീടുകളില്‍ വിതരണം ചെയ്തു.

ജലസംരക്ഷണത്തിനായും മികച്ച പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത്. ആയിരക്കണക്കിന് മഴക്കുഴികള്‍ നിര്‍മ്മിക്കുകയും 32 തോടുകളില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിക്കുകയും ചെയ്ത പഞ്ചായത്തില്‍ പുതുതായി അഞ്ചു കുളങ്ങളാണ് നിര്‍മ്മിച്ചത്.

മികച്ച നേട്ടങ്ങളുമായി മട്ടന്നൂര്‍ നഗരസഭ

നഗരസഭകളില്‍ നിന്ന് ഹരിതകേരളം പുരസ്‌ക്കാരം നേടിയ മട്ടന്നൂര്‍ നഗസസഭ 427 വീടുകളില്‍ കിണര്‍ റീച്ചാര്‍ജ്ജിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ഇതുകൂടാതെ മൂന്നു കുളങ്ങള്‍ നഗരസഭ ഏറ്റെടുക്കുകയും മൂന്ന് കുളങ്ങള്‍ നവീകരിക്കുകയും ചെയ്തു. നീരുറവകള്‍ കണ്ടെത്തി സംരക്ഷിച്ചു. 12,300 വീടുകളും മറ്റുപൊതുസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സമഗ്ര മാലിന്യസംസ്‌കരണ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. എല്ലാ വീടുകള്‍ക്കും മാലിന്യ സംസ്‌കരണ സംവിധാനം-റിംഗ് കമ്പോസ്റ്റ് അല്ലെങ്കില്‍ ബയോഗ്യാസ് പ്ലാന്റ് നടപ്പിലാക്കി.

ഈ പദ്ധതിയിലേക്കായി ഒരുകോടി 93 ലക്ഷം രൂപ കിയാലിന്റെ വകയായി ധനസഹായവും ലഭിച്ചിട്ടുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ച് മാലിന്യ സംസ്‌കരണവും നഗരം കേന്ദ്രീകരിച്ച് മാലിന്യ ശേഖരണവും നടത്തുന്നു. നഗരസഭ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ഹരിത കര്‍മ്മസേന മാസത്തിലൊരു തവണ വീടുകളില്‍ നിന്നും പ്ലാസ്റ്റിക്ക് ശേഖരിക്കുകയും ഇവ ഷ്രെഡിംഗ് യൂണിറ്റുകളില്‍ പൊടിയാക്കിമാറ്റുകയും ചെയ്യുന്നു. ഇതുകൂടാതെ പേപ്പര്‍ പ്ലേറ്റുകളും ഗ്ലാസുകളും നല്‍കുന്നത് നഗരസഭ ബൈലോ മൂലം നിരോധിക്കുകയും അതിനു പകരമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഫുഡ് ഗ്രേഡിങ്ങ് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസ്സും കപ്പും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.

നഗരത്തിലെ ജൈവമാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് ജൈവവളം നിര്‍മ്മാണ ശാലയില്‍ എത്തിച്ച് ജൈവവളമാക്കുന്നു. 2016-17 വര്‍ഷം 10 ടണ്ണിന് മേല്‍ ജൈവവളം വില്‍പന നടത്തി. മൂന്ന് ടണ്‍ ജെവവളം ഒരു ദിവസം സംസ്‌കരിക്കാന്‍ സാധിക്കും. അധികമായി വരുന്ന ജൈവമാലിന്യം ബയോഗ്യാസ് പ്ലാന്റില്‍ ഉപയോഗിക്കുന്നു.

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാള്‍ അവാര്‍ഡുകളും ഹരിതകേരളം പുരസ്‌ക്കാരങ്ങളും ഇന്ന് വൈകിട്ട് 5.30ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ വിതരണം ചെയ്യും. ആറ് മണിക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും ഏഴ് മണിക്ക് തൃശൂര്‍ നാടക സംഘത്തിന്റെ 'ചക്ക' നാടകവും അരങ്ങേറും.

English summary
Haritha Keralam projects of local bodies are showcased at Ponkathir exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X