കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീതസന്ധ്യയില്‍ പെയ്തിറങ്ങിയത് ബാബുരാജിന്റെ ഓര്‍മ്മകള്‍

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ആറാം ദിവസമായ ഇന്നലെ കളക്ടറേറ്റ് മൈതാനത്തെ പ്രത്യേകവേദിയില്‍ പെയ്തിറങ്ങിയത് മണ്‍മറഞ്ഞ സംഗീത പ്രതിഭ എം.എസ് ബാബുരാജിന്റെ ഓര്‍മ്മകള്‍. പ്രശസ്ത പിന്നണിഗായകന്‍ രതീഷ് കുമാര്‍ പല്ലവിയാണ് ആസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് 'ബാബുരാജ് നൈറ്റ്' ഒരുക്കിയത്.

തലമുറകള്‍ നെഞ്ചിലേറ്റിയ ഗാനങ്ങള്‍ ആസ്വദിക്കാന്‍ പഴയതലമുറയില്‍ പെട്ടവര്‍ക്കൊപ്പം പുതുതലമുറക്കാരും സദസില്‍ സജീവമായപ്പോള്‍ സംസ്ഥാനസര്‍ക്കാറിന്റെ വാര്‍ഷികാഘോഷങ്ങളുടെ ആറാംരാവ് അക്ഷരാര്‍ത്ഥത്തില്‍ സംഗീതപ്രേമികളുടെ സ്വന്തം 'ബാബുക്ക'യ്ക്കുള്ള ആദരമായി. ബാബുരാജ് ഈണം പകര്‍ന്ന ഗാനങ്ങള്‍ ഹൃദ്യമായി ആലപിച്ചതിനൊപ്പം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുള്ള അധികമാര്‍ക്കും അറിയാത്ത അനുഭവങ്ങളുടെ ഏടുകളും രതീഷ് കുമാര്‍ പങ്കുവെച്ചത് സദസ്സിന് നവ്യാനുഭവമായി.

baburaj

പഴയതലമുറയെ ഗൃഹാതുരതയിലേക്കു കൈപിടിച്ചു കൊണ്ടുപോയ 'ബാബുരാജ് നൈറ്റ്' പുതുതലമുറയ്ക്ക് അദ്ദേഹത്തേയും അദ്ദേഹത്തിന്‍രെ ഗാനങ്ങളേയും അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു. ഓരോ ഗാനത്തേയും നിറഞ്ഞ കരഘോഘത്തോടെയാണ് കളക്ട്രേറ്റ് മൈതാനത്ത് ഒത്തുകൂടിയ സംഗീതപ്രേമികള്‍ ആസ്വദിച്ചത്.

രതീഷ് കുമാറിന്റെ ആലാപനത്തോടൊപ്പം സംഗീതോപകരണങ്ങളുടെ മാന്ത്രികതയേയും ആസ്വാദകര്‍ ഏറ്റെടുത്തു. ബാബുരാജ് നൈറ്റില്‍ പ്രദീപ് തലശ്ശേരി തബലയും, റസാഖ് കരിവെള്ളൂര്‍ ഹാര്‍മോണിയവും വായിച്ചു. കൃഷ്ണകുമാര്‍ തലശ്ശേരി യുടെ ഗിറ്റാറും, സുധാകരന്‍ കണ്ണൂരിന്റെ റിഥം പാഡും പാട്ടുകളെ കൂടുതല്‍ ആസ്വാദ്യമാക്കി. ഒരു പുഷ്പം മാത്രം, ഇന്നലെ മയങ്ങുമ്പോള്‍, കണ്‍മണി നീയെന്‍ കരം പിടിക്കാന്‍, പഞ്ചവര്‍ണ്ണ തത്ത പോലെ തുടങ്ങി ജനഹൃദയങ്ങള്‍ കീഴടക്കിയ നിരവധി ഗാനങ്ങള്‍ ബാബുരാജ് നൈറ്റില്‍ ആലപിച്ചു.

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാള്‍ അവാര്‍ഡുകളും ഹരിതകേരളം പുരസ്‌ക്കാരങ്ങളും ഇന്ന് വൈകിട്ട് 5.30ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ വിതരണം ചെയ്യും. ആറ് മണിക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും ഏഴ് മണിക്ക് തൃശൂര്‍ നാടക സംഘത്തിന്റെ 'ചക്ക' നാടകവും അരങ്ങേറും.

English summary
Baburaj night music show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X