Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ചു; 124 പേര്‍ നിരീക്ഷണത്തില്‍, ആലപ്പുഴയില്‍ തന്നെ സാംപിള്‍ പരിശോധന

ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലിയില്‍ 124 പേര്‍ വൈറസ് ബാധയേറ്റെന്ന സംശയത്തില്‍ നിരീക്ഷണത്തിലാണ്. കരുതല്‍ നടപടികള്‍ ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

D

സംശയമുള്ളവരില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഫലം ലഭിക്കാന്‍ കാലതാമസം വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആലപ്പുഴയില്‍ വൈറോളജി ലാബ് പ്രവര്‍ത്തനം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള അനുമതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചെന്നും വിശദീകരിച്ചു.

വിദ്യാര്‍ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച് പൂനെയില്‍ നിന്ന് പരിശോധന ഫലം വന്നതോടെയാണ് മന്ത്രി ഇക്കാര്യം പരസ്യമാക്കിയത്. വിദ്യാര്‍ഥിയുടെ നില തൃപ്തികരമാണ്. ആലപ്പുഴ ജില്ലയില്‍ 124 പേരാണ് നിരീക്ഷണത്തിലുള്ളത്. നാലുപേര്‍ വണ്ടാനം മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ വീടുകൡലുമാണ്.

ജില്ലയിലെ താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. സ്വകാര്യ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+