കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ വീണ്ടും കൊവിഡ് മരണം!! മരിച്ചത് തിരുവനന്തപുരം സ്വദേശി!! രോഗം സ്ഥിരീകരിച്ചത് ഇന്നലെ

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് (68) ആണ് മരിച്ചത്.ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു അസീസിന് കൊവിഡ് സ്ഥിരീകരിച്ചത്.

മാർച്ച് 13 നാണ് കൊവിഡ് രോഗലക്ഷണങ്ങൾ ഇദ്ദേഹത്തിൽ കണ്ടെത്തിയത്. തുടർന്ന് സാമ്പിൾ പരിശോധിച്ചെങ്കിലും ആദ്യ ഫലം നെഗറ്റീവായിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശ-വൃക്കാസംബന്ധമായ അസുഖം ഉണ്ടായിരുന്നു.

coviddeathnew

വേങ്ങോടുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് അസീസ് ആദ്യം ചികിത്സ തേടിയത്. എന്നാൽ അസുഖം ഭേദമാകാതിരുന്നതിനെ തുടർന്ന് വെഞ്ഞാറമൂട് ആശുപത്രിയിലും ചികിത്സയ്ക്കെത്തി. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.23 നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

റിട്ടയേഡ് എഎസ്ഐയാണ് അബ്ദുൾ അസീസ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഇദ്ദേഹം വിദേശ യാത്രകൾ ഒന്നും നടത്തിയിട്ടില്ല. രോഗബാധിതരുമായി ഇടപെട്ടിട്ടില്ല. അസീസ് ചെന്നൈ സ്വദേശികൾ പങ്കെടുത്ത രണ്ട് മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തിരുന്നു. സെക്കന്ററി കോൺടാക്ടിൽ നിന്നാണ് രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

ഇദ്ദേഹം പങ്കെടുത്ത ചടങ്ങിലെ ആൾ സാന്നിധ്യം പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.മാർച്ച് ആദ്യം മുതലുളള ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടർമാർ നിലവിൽ നിരീക്ഷണത്തിലാണ്.

കൊവിഡിൽ വിറച്ച് അമേരിക്ക! മരണം 3008 ആയി!! നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടി!കൊവിഡിൽ വിറച്ച് അമേരിക്ക! മരണം 3008 ആയി!! നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടി!

രാജ്യത്ത് ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു! ഒരു ദിവസം ഇത്രയേറെപ്പേർക്ക് ഇതാദ്യം!

ദില്ലിയിലെ ദർഗയിലെ മതചടങ്ങിന് 2000ത്തോളം പേർ! വിദേശികളും; 6 പേർക്ക് കൊവിഡ്! പരന്നെന്ന് ആശങ്ക!

English summary
One more Covid death in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X