കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് രണ്ട് വയസ്, അനുസ്മരിച്ച് നാട്

Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗവുമായ അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.30 നായിരുന്നു മഹാരാജാസ് കോളേജിന്റെ പിന്‍ഭാഗത്ത് വെച്ച് എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. എസ്എഫ്‌ഐയുടെ ചുവരെഴുത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ വിനീതിനും അര്‍ജുനും കുത്തേറ്റിരുന്നു.

sfi

അഭിമന്യവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഹല്‍ ഹംസയാണ് അവസാനമായി കീഴടങ്ങിയത്. കേസില്‍ ആകെ 26 പ്രതികളും 125 സാക്ഷികളുമാണ് ഉള്ളത്. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ആണ് ഒന്നാം പ്രതി. മുഹമ്മദിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് കുറ്റപത്രം.കേസിന്റെ വിചാരണ നടപടികള്‍ സെപ്റ്റംബറില്‍ ആരംഭിക്കും.

Recommended Video

cmsvideo
അഭിമന്യു മഹാരാജാസിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍ | Oneindia Malayalam

സിപിഎംവട്ടവടയില്‍ സ്ഥലം വാങ്ങി നിര്‍മിച്ച വീട് 2019 ജനുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമന്യവിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. വട്ടവടയിലെ അഭിമന്യു മഹാരാജാസ് ലൈബ്രറിയും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചിരുന്നു. അഭിമന്യുവിന്റെ സ്വപ്നമായിരുന്ന പിഎസ്സി പരിശീലനകേന്ദ്രവും യാഥാര്‍ഥ്യമാക്കി. വട്ടവടയിലെ രക്തസാക്ഷി സ്മാരകത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.

അഭിമന്യു അനുസ്മരണവും അഭിമന്യു എന്ന സംഗീത ശില്‍പ്പത്തിന്റെ പ്രകാശനവും ഇന്ന് നടക്കും. മഹാരാജാസ് കോളേജ് അധ്യാപിക ഡോ റീന സാം എഴുതി അന്തരാമനും സെബാസ്റ്റിയന്‍ വര്‍ഗീസും ചേര്‍ന്ന് സംഗീതം നല്‍കി ആലപിച്ച സംഗീത ശില്‍പ്പത്തിന്റെ പ്രകാശനം ഗാനരചയിതാവ് ഡോ മധു വാസുദേവന്‍ നിര്‍വഹിക്കും.

English summary
Second death anniversary Of SFI activist Abhimanyu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X