കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യം നല്‍കിയാല്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും വ്യക്തമാക്കി.

തിങ്കളാഴ്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിക്കാനിരിക്കെയാണ് പ്രതികള്‍ക്ക് തിരിച്ചടിയായി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ജയില്‍ ശിക്ഷ അനുഭവിക്കുന്ന 63 പേരില്‍ 22 പേരാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുത്.

supreme-court

പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ 11 വര്‍ഷമായി ജയില്‍വാസം അനുഭവിക്കുകയാണെന്നും മാനുഷിക പരിഗണനവച്ച് ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ വീണ്ടും കലാപ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കരുതെന്ന് അടക്കമുള്ള കര്‍ശന വ്യവസ്ഥകളില്ലാതെ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

2012ല്‍ ഹൈക്കോടതിയാണ് 63 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വിചാരണ കോടതി വെറുതെ വിട്ട 24 പേര്‍ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനാല്‍ അവര്‍ക്കും ജീവപര്യന്തം തടവ് ലഭിക്കുകയുണ്ടായി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.

English summary
second Marad case convicts bail Kerala government affidavit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X