കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം പ്ലാച്ചിമട സമരത്തിന് തുടക്കം !! നഷ്ടപരിഹാരം നൽകിയേ പറ്റൂ...

  • By മരിയ
Google Oneindia Malayalam News

പാലക്കാട്: പ്ലാച്ചിമടയിലെ രണ്ടാംഘട്ട സമരത്തിന് തുടക്കമായി. ജലസമരത്തിന്റെ പതിനഞ്ചാം വാര്‍ഷിക ദിനത്തിലാണ് റിലേ സത്യാഗ്രഹ സമരത്തിന് തുടക്കംകുറിച്ചത്. 15 വര്‍ഷമായി പ്രദേശത്ത് നിന്ന് കുടിവെള്ളം ഊറ്റിക്കൊണ്ട് പോകുന്ന വ്യവസായ ഭീമന്‍ കൊക്കൊകോള കമ്പനിയ്ക്ക് എതിരെ നടന്ന ജനകീയ സമരത്തിന്റെ തുടർച്ചയാണ് ഇത്.

Cococola

പ്ലാച്ചിമട കമ്പനി 12 വര്‍ഷം മുമ്പ് അടച്ച് പൂട്ടിയെങ്കിലും ജലചൂഷണം മൂലം നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഇത് വരെ നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല. ഇതിനായി 2011ല്‍ പാസാക്കിയ പാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണലിന് കേന്ദ്രം ഇത് വരെ അംഗീകാരം നല്‍കിയിട്ടില്ല.

ഇന്ത്യയുടെ ജലമനുഷ്യന്‍ എന്ന് അറിയപ്പെടുന്ന ഡോ. രാജേന്ദ്ര സിംഗ് ആണ് രണ്ടാം പ്ലാച്ചിമട സമരം ഉദ്ഘാടനം ചെയ്തത്. ജനങ്ങള്‍ നഷ്ടപരിഹാരം വാങ്ങി കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്ന് ഡോ. രാജേന്ദ്ര സിംഗ് പറഞ്ഞു.

English summary
Second phase of Plachhimada protest started.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X