'രണ്ടാം പിണറായി സർക്കാർ ബിജെപിയുടെ കുട്ടി', ദേവഗൗഡയുടെ വെളിപ്പെടുത്തൽ ആയുധമാക്കി കോൺഗ്രസ്
തിരുവനന്തപുരം: പിണറായിയുടെ തുടര്‍ ഭരണത്തിന് കാരണമായത് ബി.ജെ.പി- സി.പി.എം അവിഹിത കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി സഖ്യത്തിലേക്ക് ജെഡിഎസ് പോയത് പിണറായി വിജയന്റെ സമ്മതത്തോടെ ആണെന്നുളള ദേവഗൗഡയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതികളിലെ അന്വേഷണം അവസാനിപ്പിക്കാന്‍ കാരണവും ഈ കൂട്ടുകെട്ടാണെന്ന് വിഡി സതീശൻ ആരോപിച്ചു.
ദേശീയതലത്തില്‍ വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരെ രൂപീകരിച്ച ഇന്ത്യ മുന്നണിയിലേക്ക് സി.പി.എം പ്രതിനിധിയെ അയയ്‌ക്കേണ്ടെന്ന തീരുമനം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചതും സി.പി.എം കേരള നേതൃത്വമാണ്. ബി.ജെ.പി പിണറായി സര്‍ക്കാരിനെയും സി.പി.എമ്മിനെയും വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. ബി.ജെ.പിയും സംഘപരിവാറുമാണ് കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് എന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

ദേവഗൗഡയുടെ വെളിപ്പെടുത്തലോട് കുടി ബി.ജെ.പി- പിണറായി അന്തർധാര മറനീക്കി പുറത്ത് വന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ ബിജെപിയുടെ കുട്ടിയാണ്. വെളിപ്പെടുത്തൽ ശരി വയ്ക്കുന്നതാണ് കൃഷ്ണൻകുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നത്. നിയമപ്രകാരം കേരള ഘടകം ഇപ്പോഴും ബി.ജെ.പി ഘടകക്ഷിയായ . ജെ.ഡി എസ്സിൻ്റെ ഭാഗമാണ് എന്നിട്ടും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നതിൻ്റെ ഗുട്ടൻസ് ഇപ്പോൾ എല്ലാ പേർക്കും മനസ്സിലായി, ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ ബിജെപിയുടെ കുട്ടിയാണ് എന്ന് ഞാൻ അന്ന് പറഞ്ഞപ്പോൾ പിണറായി എന്നെ കളിയാക്കുകയായിരുന്നു. പിണറായി സ്വർണ്ണ കേസും ലാവിലിൽ കേസ്സുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധം തന്നെയാണ്. യാഥാർത്ഥത്തിൽ കഴിഞ്ഞ തെരെഞ്ഞടുപ്പിൽ ബി ജെ പി ഉയർത്തിയ കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയത്താട് കേരളത്തിൽ പിണറായിയും സി പി എം കൈകോർക്കുകയായിരുന്നു. ഗൗഡയുടെ വെളിപ്പെടുത്തലോട് കൂടി പിണറായുടെ പൊയ്മുഖം അഴിഞ്ഞ് വീണു, ചെന്നിത്തല പ്രതികരിച്ചു.
ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനം പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയാണെന്ന എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവന നിസ്സാര സംഗതിയല്ലെന്ന് കെപിഎ മജീദ്. ബി.ജെ.പി മുന്നണിയിലേക്ക് ആളെ കൊടുക്കുന്ന ഏജന്റായി പിണറായി മാറിയെന്നാണ് ദേവഗൗഡ തെളിച്ച് പറയുന്നത്. ലാവ്‌ലിൻ കേസ്, ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് തുടങ്ങിയ സംഭവങ്ങളൊക്കെ പാതിവഴിയിൽ കെട്ടുപോകുന്നതിന്റെ രഹസ്യം ഇപ്പോൾ ഏറെക്കുറെ ബോധ്യപ്പെടുന്നുണ്ടെന്നും കെപിഎ മജീദ് പ്രതികരിച്ചു.












Click it and Unblock the Notifications