കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിഫ് ഹൌസ് വിവാഹ വേദിയാവുന്നത് രണ്ടാം തവണ: 'ചരിത്ര'ത്തിലെ വിവാഹങ്ങൾ ഇങ്ങനെ..

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിന് വേദിയായത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വേദിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കേരളത്തിൽ ആരും വിവാഹിതരായിട്ടില്ലെങ്കിലും മൂന്ന് തവണയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹങ്ങൾക്ക് വേദിയാവുന്നത്. രണ്ട് വിവാഹങ്ങൾ ക്ലിഫ് ഹൌസിലും ഒന്ന് റോസ് ഹൌസിലുമാണ് നടന്നത്.

വീണ-റിയാസ് വിവാഹത്തില്‍ പങ്കെടുത്തത് കൊലക്കേസ് പ്രതി തന്നെ;വന്നതിന് കാരണമുണ്ട്, വിശദീകരണവുമായി ഹാഷിംവീണ-റിയാസ് വിവാഹത്തില്‍ പങ്കെടുത്തത് കൊലക്കേസ് പ്രതി തന്നെ;വന്നതിന് കാരണമുണ്ട്, വിശദീകരണവുമായി ഹാഷിം

തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ മകളായ സുമതിയുടെ വിവാഹവും ക്ലിഫ് ഹൌസിൽ വെച്ച് നടന്നത്. 1955 ഡിസംബർ 13 നായിരുന്നു വിവാഹം നടന്നത്. പ്രതിരോധ വകുപ്പിൽ എൻജിനീയറായിരുന്ന മുകുന്ദൻ മേനോയായിരുന്നു വരൻ. രണ്ടായിരത്തോളം പേരാണ് ഹൈന്ദവ ആചാരം അനുസരിച്ചായിരുന്നു അന്ന് വിവാഹം നടത്തിയത്.

veena2-15

തിരുവിതാംകൂറിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന പറവൂർ ടികെ നാരായണ പിള്ളയുടെ മകളുടെ വിവാഹത്തിന് റോസ് ഹൌസാണ് സാക്ഷിയായത്. പറവൂർ ടികെ നാരായണ പിള്ള മുഖ്യമന്ത്രിയായിരിക്കെ 1950 മാർച്ച് 24നാണ് വിവാഹം നടക്കുന്നത്. അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് 1952ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതോടെ ടികെ നാരായണ പിള്ള രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട് റോസ് ഹൌസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയല്ലാതായി തീരുകയും ചെയ്തു.

പിള്ളയ്ക്ക് പിന്നാലെ റോസ്ഹൌസിൽ താമസിച്ച സ്പീക്കർ ശങ്കരനാരായണനും ആഭ്യന്തര മന്ത്രിയായിരുന്ന പിടി ചാക്കോയ്ക്കും കാലാവധി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. കേരള മുഖ്യമന്ത്രിയായിരുന്ന സി അച്യുത മേനോന്റെ മകൾ സതിയുടെ വിവാഹം 1970 മാർച്ച് 27നാണ് നടക്കുന്നത്. കനകക്കുന്ന് കൊട്ടാരത്തിൽ വെച്ചാണ് വിവാഹം നടന്നത്. ഒരു ഗ്ലാസ് നാരങ്ങാവെള്ളമായിരുന്നു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്ക് അദ്ദേഹം നൽകിയത്.

കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് കെ മുരളീധരന്റെ വിവാഹം നടക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് 1985 ജനുവരി 27നായിരുന്നു വിവാഹം നടന്നത്. രണ്ട് വർഷം കഴിഞ്ഞ് ഡിസംബർ 27ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാരുടെ മകൾ ഉഷ വിവാഹിതയായി. കൊച്ചിച മാണിക്കത്ത് ക്രോസ് റോഡിൽ പ്രവീണായിരുന്നു വരൻ. കോട്ടയ്ക്കകം ശ്രീ വൈകുണ്ഠം കല്യാണ മണ്ഡപത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

തൊട്ടടുത്ത വർഷം തന്നെ നായനാരുടെ മകൻ വിനോദ് കുമാറും വിവാഹിതനായി. തൃശ്ശൂർ കൌസ്തുഭം കല്യാണ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. സ്വർണാഭരണ വിഭൂഷിതയായി വധു എത്തിയത് പിന്നീട് പോളിറ്റ് ബ്യൂറോയുടെയുൽപ്പെടെയുള്ള വിമർശനങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് മകൾ മറിയയുടെ വിവാഹം നടത്തുന്നത്. വിവാഹ ചടങ്ങുകൾ പള്ളിയിൽ വെച്ച് നടത്തിയെങ്കിലും ചായസൽക്കാരം നടത്തിയത് ക്ലിഫ് ഹൌസിലാണ്. ഏറ്റവും ക്ലിഫ് ഹൌസ് സാക്ഷിയാവുന്നത് വീണ- മുഹമ്മദ് റിയാസ് വിവാഹത്തിനാണ്.

English summary
Second time the history Cliff house became stage for marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X