Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മരണ സംഖ്യ ഉയര്‍ത്തിയത് കൊവിഡിന്റെ രണ്ടാം തരംഗം, ആകെ മരണം 10000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗം വലിയ രീതിയിലാണ് ബാധിച്ചത്. കേസുകള്‍ ദിവേസന ഉയരുന്നതിനൊപ്പം മരണ സംഖ്യയും ക്രമാധീതമായി ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് ആകെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്. ഇന്ന് 124 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 10,281 ആയി.

covid

കൊവിഡിന്റെ രണ്ടാം ഘട്ടത്തിലാണ് മരണ സംഖ്യ ഉയര്‍ന്നത്. കേരളത്തില്‍ ഏപ്രില്‍ 21 ന് ആണ് മരണ സംഖ്യ 5000 എത്തിയത്. ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷവും നാല് മാസം കൊണ്ടാണ് മരണം 5000 എത്തിയതെങ്കില്‍ തുടര്‍ന്നുള്ള 5000 എന്ന സംഖ്യയിലേക്ക് എത്തിയത് വെറും 47 ദിവസത്തിനുള്ളിലാണ്.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

അതേസമയം, ന്ത്യയില്‍ കൊവിഡ് മരണത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് പത്താം സ്ഥാനമാണ്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 1,00,470 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. തൊട്ടുപിന്നില്‍ 31,920 മരണം റിപ്പോർട്ട് ചെയ്ത കര്‍ണാടകയാണ്. തമിഴ്‌നാട് 27,356 മരണം റിപ്പോർട്ട് ചെയ്ത് മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയില്‍ ഏറ്റവും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്തത് കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലിയിലാണ്. വെറും 4 പേരാണ് അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+