ഗ്രീസ് ഉപയോഗിച്ച് രഹസ്യ ചികിത്സ, തട്ടിപ്പ് കഥ കേട്ടാല്‍ ഞെട്ടും, ഇരയായവരെ പിടികൂടുന്നത് മറ്റൊരു രോഗം
വളാഞ്ചേരി: രഹസ്യ ചികിത്സയുടെ പേരില്‍ വന്‍ തട്ടിപ്പ്. മലപ്പുറത്തെ ചില കേന്ദ്രങ്ങളിലാണ് ചികിത്സയുടെ പേരില്‍ വന്‍ തട്ടിപ്പു നടത്തുന്നതായി കണ്ടെത്തിയത്. മലപ്പുറത്ത് ബംഗാളികള്‍ നടത്തുന്ന ചില കേന്ദ്രങ്ങളില്‍ മൂലക്കുരു അടക്കമുള്ള ചികിത്സയ്ക്കിടയാണ് തട്ടിപ്പ് നടക്കുന്നത്. രോഗത്തിനുള്ള മരുന്നായി പുരട്ടുന്നത് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്രീസ് ആണെന്നാണ് കണ്ടെത്തല്‍.
ഏതു രഹസ്യ രോഗത്തിനും ഉടന്‍ ചികിത്സ നല്‍കുന്ന കോഡൂരീലെ കേന്ദ്രത്തിലാണ് ഇത്തരം തട്ടിപ്പുകള്‍് നടക്കുന്നതായി ആരോഗ്യ വകു പ്പ് കണ്ടെത്തിയത്. അണുബാധ അവഗണിച്ച് രോഗികളുടെ ശരീരത്തിലേക്ക് കുത്തിയിറക്കുന്നത് അണുവിമുക്തമാക്കാത്ത ഒരേ കമ്പിയാണ്.
ഇതേ സമയം മുറിവിയില്‍ തേച്ചു പിടിപ്പിക്കുന്നത് വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്നത വൈറ്റ് ഗ്രീസും ഡാല്‍ഡയും ചേര്‍ത്ത മിശ്രിതമാണെന്ന് കണ്ടെത്തി. എന്നാല്‍ ഇത് ക്യാന്‍സറിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ പറഞ്ഞു.

ചികിത്സാ കേന്ദ്രങ്ങളില്‍ തട്ടിപ്പ്
രഹസ്യ ചികിത്സയുടെ പേരില്‍ വന്‍ തട്ടിപ്പ്. മലപ്പുറത്തെ ചില കേന്ദ്രങ്ങളിലാണ് ചികിത്സയുടെ പേരില്‍ വന്‍ തട്ടിപ്പു നടത്തുന്നതായി കണ്ടെത്തിയത്. രോഗത്തിനുള്ള മരുന്നായി പുരട്ടുന്നത് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്രീസ് ആണെന്നാണ് കണ്ടെത്തല്‍.

മറ്റു കേന്ദ്രങ്ങള്‍
ഏതു രഹസ്യ രോഗത്തിനും ഉടന്‍ ചികിത്സ നല്‍കുന്ന കോഡൂരീലെ കേന്ദ്രത്തിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. ഇതുകൂടാതെ വളാഞ്ചേരിയിലും ചട്ടിപ്പറമ്പിലും സമാനമായ ചികിത്സാ രീതിയാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.

അണുബാധ നിറഞ്ഞ ഉപകരണം
അണുബാധ അവഗണിച്ച് രോഗികളുടെ ശരീരത്തിലേക്ക് കുത്തിയിറക്കുന്നത് അണുവിമുക്തമാക്കാത്ത ഒരേ കമ്പിയാണ്. ഇതേ സമയം മുറിവില്‍ തേച്ചു പിടിപ്പിക്കുന്നത് വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്നത വൈറ്റ് ഗ്രീസും ഡാല്‍ഡയും ചേര്‍ത്ത മിശ്രിതമാണെന്ന് കണ്ടെത്തി.

ശുചിമുറി
ചികിത്സിക്കുന്ന മുറിയോട് ചേര്‍ന്നാണ് ശുചിമുറകള്‍ ഉള്ളത്. എന്നാല്‍ ഇത് വൃത്തിഹീനമായതാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.

ലൈസന്‍സ് ഇല്ലാതെ ചികിത്സ
രഹസ്യ രോഗ ചികിത്സ നടത്തുന്നത് ലൈസന്‍സും വിദ്യാഭ്യാസ യോഗ്യതയുമില്ലാതെയാണെന്ന് ബംഗാളി സംഘം ആരോഗ്യ വകുപ്പിനോട് സമ്മതിച്ചു.

പരാതി പറയുന്നില്ല
ചെറിയ ചിതിത്സയുമായി എത്തുന്നവര്‍ക്ക് രോഗം കൂടുകയാണ് ചെയ്യുന്നത്. എന്നാല്‍ രഹസ്യ രോഗ ചികിത്സയായതിനാല്‍ ആരോടും പരാതി പറയുന്നില്ല.

മാരക രോഗത്തിന് ഇടയാക്കുന്നത്
മുറിവില്‍ തേച്ചു പിടിപ്പിക്കുന്നത് വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വൈറ്റ് ഗ്രീസും ഡാല്‍ഡയും ചേര്‍ത്ത മിശ്രിതമാണെന്ന്. എന്നാല്‍ ഇത് ക്യാന്‍സറിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ പറഞ്ഞു.












Click it and Unblock the Notifications