സ്റ്റേഷനിലേക്ക് രഹസ്യവിവരം നല്‍കിയ ആളെ വെളിപ്പെടുത്തി, എഎസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍
രഹസ്യ വിവരം നല്‍കിയ ആളെക്കുറിച്ച് വില്‍സന്‍ വെളിപ്പെടുത്തുന്ന സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.
തൃശ്ശൂര്‍: പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് രഹസ്യ വിവരം നല്‍കിയ ആളുടെ പേരും വിലാസവും പുറത്തുവിട്ട എഎസ് ഐയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക രഹസ്യം പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. വടക്കേക്കാട് സ്റ്റേഷനിലെ എഎസ് ഐ വില്‍സന്‍ ചെറിയാനെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചത്. അണ്ടത്തോട് സ്വകാര്യ കോളേജിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് പൂവാല ശല്യമുള്ളതായി നാട്ടുകാര്‍ വിളിച്ചറിയിച്ചിരുന്നു.
പൂവാല ശല്യവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ച് ചോദിച്ചയാളോട് വില്‍സന്‍ എല്ലാ കാര്യവും വെളിപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മൊബൈല്‍ സംഭാഷണം വൈറലായിരുന്നു. രഹസ്യ വിവരം നല്‍കിയ ആളെക്കുറിച്ചും ആളുടെ മൊബൈല്‍ നമ്പറും എഎസ് ഐ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ രഹസ്യ സംഭാഷണം വൈറലായതോടെയാണ് രഹസ്യ വിവരം നല്‍കിയ ആള്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്ത വില്‍നെതിരെ നടപടി സ്വീകരിച്ചത്.












Click it and Unblock the Notifications