തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: സെക്രട്ടറിയറ്റ് ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബാലരാമപുരം വടക്കേവിളയിൽ സാഗാനിവാസിൽ സെക്രട്ടറിയേറ്റ് ജീവനക്കാരൻ ശിവകുമാറി(48)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പകൽ 3.30 ഓടെയാണ് സംഭവം. വീടിലെ രണ്ടാംനിലയിലെ സ്റ്റെയർകേസിന് സമീപത്തെ ഗ്രില്ലിൽ ഷാളിട്ട് തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്.
വീട്ടുകാർ ക്ഷേത്രത്തിൽ പോയി മടങ്ങി എത്തിയപ്പോഴാണ് ഗൃഹനാഥനെ തൂങ്ങിയനിലയിൽ കാണുകയായിരുന്നു. ഉടൻ ആറാലുംമൂട് നിംസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സെക്രട്ടറിയേറ്റിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം ഇപ്പോൾ ഫിനാൻസ് വിഭാഗത്തിലെ സിസ്റ്റം ഓപ്പറേറ്ററാണ്.

യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും ഡിസിസി മുൻ ഭാരവാഹിയുമാണ്. ഫോറൻസിക് വിദഗ്ദർ ഇന്നലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. അസ്വാഭാവിക മരണത്തിൽ ബന്ധുക്കൾക്കും സംശയമുണ്ട്. മരണത്തിനിടയാക്കിയ സാഹചര്യം പൊലീസ് പരിശോധിച്ച് വരികയാണ്.
ഭാര്യ: അജിത. മക്കൾ: ഗോകുൽ,അപർണ്ണ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്. വിശദമായ അന്വേഷണത്തിന് ശേഷമേ മരണകാര്യം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു. ശിവകുമാറിന് മറ്റു സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്ന് ബന്ധുക്കൾ പറയുന്നു.












Click it and Unblock the Notifications