കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം മൂടിവെയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം ഫോറൻസിക് റിപ്പോർട്ടിലൂടെ പൊളിഞ്ഞു; ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; സെക്രട്ടേറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട സത്യങ്ങൾ മൂടിവയ്കാനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതിലൂടെ പൊളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടുത്തമെങ്കിൽ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്. തെളിവു നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത് എന്ന് വ്യക്തമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റൽ ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

റിപ്പോർട്ടിൽ പറയുന്നത്

റിപ്പോർട്ടിൽ പറയുന്നത്

സെക്രട്ടേറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട സത്യങ്ങൾ മൂടിവയ്കാനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതിലൂടെ പൊളിഞ്ഞിരിക്കുകയാണ്.
സെക്രട്ടേറിയറ്റില്‍ വിവാദഫയലുകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്നാണ് ഫോറൻസിക് ഡിപ്പാർട്മെന്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

ആരാണ് തീവെച്ചത്

ആരാണ് തീവെച്ചത്

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടുത്തമെങ്കിൽ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്. തെളിവു നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത് എന്ന് വ്യക്തമാണ്. അടച്ചിട്ടിരുന്ന AC മുറിയിലെ ഫാന്‍ എങ്ങനെ ഉരുകി താഴെ വീണ് തീപിടിക്കുമെന്ന് പ്രതിപക്ഷം അന്നേ ചോദിച്ചിരുന്നതാണ്.
ഈ സംഭവത്തില്‍ പ്രതിപക്ഷവും മാദ്ധ്യമങ്ങളും കള്ളക്കഥകള്‍ മെനയുകയാണെന്ന് ആവര്‍ത്തിക്കുകയാണ് അന്ന് മുഖ്യമന്ത്രി ചെയ്തത്.

ഗൂഡാലോചന വ്യക്തമാണ്

ഗൂഡാലോചന വ്യക്തമാണ്

മാദ്ധ്യമങ്ങള്‍ക്കെതിരെ കേസു കൊടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച സര്‍ക്കാർ ഇനിയെങ്കിലും സത്യം അംഗീകരിക്കാൻ തയ്യാറാകണം. ഫോറൻസിക് റിപ്പോർട്ടിന്റെ വെളിച്ചത്തില്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാൻ സർക്കാർ നടപടിയെടുക്കണം.
ഈ തീപിടുത്തത്തിന് പിന്നിൽ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്.

അമിതോത്സാഹം

അമിതോത്സാഹം

ഒരു ജീവനക്കാരന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഓഫീസില്‍ ഉണ്ടായ തീപിടുത്തം, തീപിടുത്തതിന് തൊട്ടു മുന്‍പ് അടച്ചിട്ടിരുന്ന ഓഫീസിലെ ചില ജീവനക്കാരുടെ സംശയകരമായ സാന്നിദ്ധ്യം, തീപിടുത്തം ഉണ്ടായ ഉടന്‍ മാദ്ധ്യമങ്ങളെ പുറത്താക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കാട്ടിക്കൂട്ടിയ വെപ്രാളം, ജനപ്രതിനിധികളെപ്പോലും സെക്രട്ടേറിയേറ്റിലേക്ക് കടത്താതിരിക്കാന്‍ കാണിച്ച ശാഠ്യം, തീപിടുത്തത്തെ പറ്റിയുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി കാണിച്ച അസഹിഷ്ണുത, തീപിടുത്തം റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളെ വേട്ടയാടാന്‍ കാണിച്ച അമിതോത്സാഹം തുടങ്ങി എല്ലാം ഈ തീപിടുത്തത്തിന്റെ പിന്നിലെ ദുരൂഹതയിലേക്കും ഗൂഢാലോചനയിലേക്കും വിരല്‍ ചൂണ്ടുന്നു.

നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം

നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥ-തലസമിതിയെക്കൊണ്ട് റിപ്പോര്‍ട്ട് എഴുതി വാങ്ങി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമമവും പരാജയപ്പെട്ടിരിക്കുകയാണ്.
തീപിടുത്തം ആകസ്മികമല്ലെന്നും ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമായ സാഹചര്യത്തില്‍ തീപിടുത്തത്തെപ്പറ്റി നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം

സെക്രട്ടറിയേറ്റിലെ തീപിടത്തിൽ വഴിത്തിരിവ്: കാരണം ഷോർട്ട് സർക്യൂട്ട് അല്ല, ഫോറൻസിക് റിപ്പോര്‍ട്ട്സെക്രട്ടറിയേറ്റിലെ തീപിടത്തിൽ വഴിത്തിരിവ്: കാരണം ഷോർട്ട് സർക്യൂട്ട് അല്ല, ഫോറൻസിക് റിപ്പോര്‍ട്ട്

35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം

മോദി മിണ്ടുന്നില്ല, ഹത്രാസ് സംഭവത്തിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധിമോദി മിണ്ടുന്നില്ല, ഹത്രാസ് സംഭവത്തിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

സെക്രട്ടേറിയറ്റ് തീപിടുത്തം; ഫോറൻസിക് കണ്ടെത്തലിൽ അത്ഭുതപ്പെടാനില്ല, സർക്കാരിനെതിരെ മുല്ലപ്പള്ളിസെക്രട്ടേറിയറ്റ് തീപിടുത്തം; ഫോറൻസിക് കണ്ടെത്തലിൽ അത്ഭുതപ്പെടാനില്ല, സർക്കാരിനെതിരെ മുല്ലപ്പള്ളി

English summary
Secretariat fire; Chennithala demands for judicial enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X