കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റിലെ തീപിടത്തിൽ വഴിത്തിരിവ്: കാരണം ഷോർട്ട് സർക്യൂട്ട് അല്ല, ഫോറൻസിക് റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ നടന്ന തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിംഗ് റിപ്പോര്‍ട്ട്. തീപിടിത്തം നടന്ന മുറിയില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടറിപ്പോര്‍ട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ പോലും തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല.

kerala

സാനിറ്റൈസര്‍ കത്തിയില്ല

സാനിറ്റൈസര്‍ കത്തിയില്ല

തീപിടിത്തത്തില്‍ കത്തിയത് ഫയലുകള്‍ മാത്രമാണ്. സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള മറ്റ് വസ്തുക്കള്‍ കത്തിയില്ല ഫാനില്‍ നിന്ന് സ്വിച്ചിലേക്കുള്ള വയറുകള്‍ ഉള്‍പ്പടെ ഫോറന്‍സിക് വിഭാഗം പരിശോധിച്ചിരുന്നു. ഫാന്‍ ഉള്‍പ്പടെയുള്ള വസ്തുക്കളുടെ പരിശോധന റിപ്പോര്‍ട്ട് ഇനിയും പുറത്തുവരാനുണ്ട്.

സര്‍ക്കാരിന്റെ വിശദീകരണം

സര്‍ക്കാരിന്റെ വിശദീകരണം

അതേസമയം, തീപിടിത്തത്തിന്റെ കാരണം, ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സര്‍ക്കാര്‍ അന്വേഷണ സമിതിയുടെ വിശദീകരണം. തീപിടത്തവുമായി ബന്ധപ്പെട്ട് സംശയങ്ങളും ദുരൂഹതകളും നേരത്തെ തന്നെ ഉയര്‍ന്നിരിന്നു. ഇപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടെ പുറത്തുവന്നതോടെ സംശയങ്ങള്‍ ബലം വന്നിരിക്കുകയാണ്.

പ്രോട്ടോക്കോള്‍ വിഭാഗത്തില്‍

പ്രോട്ടോക്കോള്‍ വിഭാഗത്തില്‍

സെക്രട്ടേറിയറ്റിലെ പ്രൊട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. നിരവധി ഫയലുകള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചതായാണ് വിവരം. അഗ്‌നിശമന സേന സെക്രട്ടേറിയറ്റിലെത്തി തീ അണക്കുകയായിരുന്നു. വൈകിട്ടോടെയാണ് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിന് സമീപത്തുളള പ്രൊട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് തീ ഉയര്‍ന്നത്. തുടര്‍ന്ന് ജീവനക്കാര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു.

പ്രതിപക്ഷ ആരോപണം

പ്രതിപക്ഷ ആരോപണം

സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറി ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ തെളിവുകള്‍ അട്ടിമറിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. തീപിടിത്തത്തിന് പിന്നാലെ ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയിരുന്നു.

ബിജെപി ആരോപണം

ബിജെപി ആരോപണം

തീപിടുത്തം അട്ടിമറിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചത്. സമഗ്രമായ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോ എന്ന ഭയം കാരണമാണ് ഇത്തരം തീപിടിത്തമുണ്ടായിരിക്കുന്നതെന്നും പിണറായിയാണ് തീപിടുത്തത്തിന് പിന്നിലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ഹത്രസ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചത് ന്യായീകരിച്ച് യുപിസര്‍ക്കാര്‍;അക്രമണസംഭവങ്ങള്‍ ഒഴിവാക്കാന്ഹത്രസ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചത് ന്യായീകരിച്ച് യുപിസര്‍ക്കാര്‍;അക്രമണസംഭവങ്ങള്‍ ഒഴിവാക്കാന്

ഹത്രാസിൽ മലയാളി മാധ്യമ പ്രവര്‍ത്തകൻ കസ്റ്റഡിയിൽ; പോപ്പുലർ ഫ്രണ്ടെന്ന് യുപി പോലീസ്... തെളിവുണ്ടെന്നുംഹത്രാസിൽ മലയാളി മാധ്യമ പ്രവര്‍ത്തകൻ കസ്റ്റഡിയിൽ; പോപ്പുലർ ഫ്രണ്ടെന്ന് യുപി പോലീസ്... തെളിവുണ്ടെന്നും

ബെംഗളൂരു ലഹരി മരുന്ന് കേസ്; മുൻ അധോലാക നായകൻ മുത്തപ്പ റായിയുടെ വീട്ടിൽ റെയ്ഡ്ബെംഗളൂരു ലഹരി മരുന്ന് കേസ്; മുൻ അധോലാക നായകൻ മുത്തപ്പ റായിയുടെ വീട്ടിൽ റെയ്ഡ്

കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ; ഹത്രാസ് കുടുംബത്തിന് ദൈവത്തിന്റെ കരുണ മാത്രം; തുറന്നടിച്ച് ശിവസേനകങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ; ഹത്രാസ് കുടുംബത്തിന് ദൈവത്തിന്റെ കരുണ മാത്രം; തുറന്നടിച്ച് ശിവസേന

Recommended Video

cmsvideo
Ramesh chennithala troll video | Oneindia Malayalam

English summary
Secretariat fire incident: Forensic report says short circuit was not the cause of Fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X