സെക്രട്ടേറിയേറ്റ് തീപിടുത്തം; ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന് തെളിവില്ല
തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ അട്ടിമറി സാധ്യത കൂടുന്നു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നതിന് തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫൊറന്‍സിക് ലാബിലെ ഫിസിക്‌സ് വിഭാഗമാണ് സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫാന്‍ ഉരുകിയതിന് കാരണം വ്യക്തമല്ല. തീപിടുത്തം നടന്ന സ്ഥലത്തിനടുത്തു നിന്നും രണ്ട് മദ്യക്കുപ്പികള്‍ ലഭിച്ചതായും സ്ഥിരീകരണം ഉണ്ട്. നേരത്തെ അന്വേഷണം നടത്തിയ സര്‍ക്കാര്‍ വിദഗ്‌ധ സമിതിയുടെ കണ്ടെത്തലിന് വിരുദ്ധമായാണ് ഫൊറന്‍സിക് വകുപ്പിന്റെ കണ്ടെത്തല്‍. തീപിടുത്തം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച 24 വസ്‌തുക്കളില്‍ ഒന്നില്‍ പോലും തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് കണ്ടെത്താനായില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു
ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത കണ്ടെത്താനയില്ലെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടോടെ തീപിടുത്തത്തില്‍ ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ ദുരൂഹതയേറി. തീപിടുത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്നും രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും രണ്ടിലും മാദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടോര്‍ എന്നിവ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലാത്തതിനാല്‍ വിദഗ്‌ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താനും ആലോചിക്കുന്നുണ്ട്. വിദഗ്‌ധ പരിശോധനക്കായി കൊച്ചിയിലോ, ബംഗളൂരുവിലേക്കോ സാമ്പിളുകള്‍ അയക്കാനാണ് ഫൊറന്‍സിക് വിഭാഗം ആലോചിക്കുന്നത്.













Click it and Unblock the Notifications