കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാധ്യമപ്രർത്തകർക്കെതിരായ കടക്കുപുറത്ത് നിലപാടിന്റെ ഒടുവിലെ ഉദാഹരണം'; സർക്കാരിനെതിരെ സന്ദീപ് വാര്യർ

Google Oneindia Malayalam News

തിരുവനന്തപുരം; സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സർക്കാർ. നയതന്ത്ര ഫയലുകള്‍ കത്തിനശിച്ചുവെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നടപടി ആലോചിക്കുന്നത്. കേസ് എടുക്കുന്നതിന്‍റെ നിയമവശം പരിശോധിക്കാന്‍ എജിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നടപടിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് സന്ദീപിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

ഞെട്ടലുളവാക്കുകയാണ്

ഞെട്ടലുളവാക്കുകയാണ്

ജനാധിപത്യത്തിൻ്റെ ആധാരശിലകളായ നാലു പേരിൽ ഒരാൾ മറ്റൊരാൾക്കെതിരേ പരാതി നൽകുന്നു. കഴിഞ്ഞ മാസം സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തിൽ നയതന്ത്ര ഫയലുകൾ കത്തി നശിച്ചു എന്നു റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നുവെന്നും പ്രസ് കൗൺസിലിനെ സമീപിക്കുമെന്നുമുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം ഞെട്ടലുളവാക്കുകയാണ്.

അടിയന്തരാവസ്ഥക്കാലത്ത് പോലും

അടിയന്തരാവസ്ഥക്കാലത്ത് പോലും

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്കെതിരായ വെല്ലുവിളിയാണിത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, എന്തിന് അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത കാര്യം, മമതാ ബാനർജി പോലും ഇത്തരത്തിൽ മാധ്യമങ്ങൾക്കെതിരേ തിരിഞ്ഞിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ പരാതി നൽകുകയാണെങ്കിൽ മനസ്സിലാക്കാം. ഇത് ഭരണനിർവഹണം നടത്തുന്ന സംവിധാനം തന്നെ ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ജിഹ്വയായ മാധ്യമങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നു.

 ആ പരിപാടി നിർത്തി

ആ പരിപാടി നിർത്തി

മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്നതും അവരുടെ സ്വതന്ത്രമായ നിലനിൽപ്പിന് കൂച്ചുവിലങ്ങിടാനുമുള്ള നീക്കമാണിത്. ഒരു മാസം മുമ്പാണ് തെറ്റായ വാർത്തകൾ കണ്ടുപിടിക്കാൻ പി ആർ ഡി യുടെ കീഴിൽ ഒരു ഉപവകുപ്പ് ഉണ്ടാക്കിയത്. അവർ കണ്ടു പിടിച്ച തെറ്റായ വാർത്തയുടെ കാര്യം നാം കണ്ടതാണ്. ശരിയായ വാർത്ത തെറ്റാണെന്നു പറഞ്ഞ് സർക്കാർ തന്നെ പ്രചരിപ്പിച്ചില്ലേ..? സംഭവം കൈവിട്ടപ്പോൾ ആ പരിപാടി നിർത്തി.

മുഖ്യന്റെ മുഖമുദ്രയല്ലേ

മുഖ്യന്റെ മുഖമുദ്രയല്ലേ

ഈ വിഷയത്തിലേക്കു വന്നാൽ ഫയലുകളിൽ ചിലത് നശിച്ചുപോയി എന്ന് മുഖ്യമന്ത്രി തന്നെയല്ലേ വെളിപ്പെടുത്തിയത്?മാധ്യമപ്രർത്തകർക്കെതിരേ ഈ സർക്കാരിൻ്റെ കടക്കു പുറത്ത് നിലപാടിൻ്റെ അവസാനത്തെ ഉദാഹരണമാണിത്. ഇഷടപ്പെടാത്ത ചോദ്യം ചോദിച്ചാൽ ചോദ്യകർത്താവിനെതിരേ തട്ടിക്കയറുക മുഖ്യൻ്റെ മുഖമുദ്രയല്ലേ..

Recommended Video

cmsvideo
Ramesh chennithala troll video | Oneindia Malayalam
സൈബർ കമ്മികൾക്കെതിരെ നടപടിയില്ല

സൈബർ കമ്മികൾക്കെതിരെ നടപടിയില്ല

മാധ്യമ പ്രവർത്തകരായ സ്ത്രീകളെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്ന സൈബർ കമ്മികൾക്കെതിരേ കാര്യമായ യാതൊരു നടപടിയുമെടുക്കാത്ത ഭരണ സംവിധാനമാണ് ഇപ്പോൾ മാധ്യമങ്ങൾക്കെതിരേ നിയമ നടപടിക്കൊരുങ്ങുന്നത്.
മാധ്യമ സിങ്കങ്ങൾ പോലും ഇതിനെതിരേ രംഗത്തു വരാത്തത് അദ്ഭുതപ്പെടുത്തുന്നു.
ജനാധിപത്യത്തിൻ്റെ നാലാം തൂണിൻ്റെ അവകാശ സംരക്ഷണത്തിന് എന്നുമുണ്ടാകും.

17 മാസത്തെ എംഎല്‍എ ജീവിതം; വികസന പ്രവര്‍ത്തനങ്ങള്‍; വികെ പ്രശാന്തിന് പറയാനുള്ളത്17 മാസത്തെ എംഎല്‍എ ജീവിതം; വികസന പ്രവര്‍ത്തനങ്ങള്‍; വികെ പ്രശാന്തിന് പറയാനുള്ളത്

ഇത് മറ്റൊരു കൊവിഡ് എഫക്ട്... ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ പുതിയതായി എത്തിയത് 3 ലക്ഷം തൊഴിലാളികൾഇത് മറ്റൊരു കൊവിഡ് എഫക്ട്... ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ പുതിയതായി എത്തിയത് 3 ലക്ഷം തൊഴിലാളികൾ

പൂഞ്ഞാറും പാലായും ഉള്‍പ്പടെ 9 സീറ്റ് നല്‍കാന്‍ സിപിഎം; പോരെന്ന് ജോസ്, പട്ടിക കൈമാറിയതായി സൂചനപൂഞ്ഞാറും പാലായും ഉള്‍പ്പടെ 9 സീറ്റ് നല്‍കാന്‍ സിപിഎം; പോരെന്ന് ജോസ്, പട്ടിക കൈമാറിയതായി സൂചന

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യപ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യ

English summary
secrateriate fire; sandeep warrier against govt's decision to take actions against media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X