കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റിൽ പരിഷ്ക്കാരങ്ങൾ വേണ്ട; മുട്ട്കാല് തല്ലിയൊടിക്കുമെന്ന് ഭരണപക്ഷ സംഘടനയുടെ ഭീഷണി!

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശങ്ങൾ പാലിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി. ഭരണകക്ഷി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീ് അസോസിയേഷനാണ് ഭീഷണി മുഴക്കുന്നതെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു. സെക്രട്ടേറിയറ്റിൽ പരിഷ്ക്കാരങ്ങൾ തുടർന്നാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്നാണ് പരാതി. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറിയും അസോസിയേഷൻ ഭാരവാഹികളും അടങ്ങിയ കമ്മറ്റിയും ചേർന്ന് നടത്തുന്ന പരിഷ്ക്കാരങ്ങൾക്കെതിരെയാണഅ അസോസിയേഷൻ ജനറൽ സെക്രട്ടറി കെഎൻ അയോക് കുമാർ പേര് വെച്ച് പ്രസിദ്ധീകരിച്ച നോട്ടീസിൽ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകുന്നത്.

പരിഷ്ക്കരണങ്ങൾ സംഘടന നേതാക്കളുടെ പ്രസക്തി കുറയ്ക്കും എന്നതിനാൽ ഇടത് സംഘടന ഇപ്പോൾ സെക്രട്ടേറിയറ്റിൽ നടപ്പാക്കി വരുന്ന പരിഷ്ക്കാരങ്ങളെ എതിർക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കെഎഎസ് നടപ്പാക്കാനും, പഞ്ചിങ് കർശനമാക്കാനും ഇ ഫയൽ നിലിവിൽ വന്നശേഷം ജോലിയില്ലാതായ തസ്തികകൾ പുനർ വിന്യസിക്കാനും പൊതുവിതരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കാണ് നോട്ടീസിലുടെ ഭീഷണി മുഴക്കിയിരിക്കുന്നത്.

CPM

ജീവനക്കാർ ഹാജരാകാത്തതും വൈകിയതുമായ ദിവസങ്ങളിലെ ശമ്പളം കുറച്ചതും ജീവനക്കാരെ പ്രോകോപിപിച്ചിരുന്നു. ഇതെല്ലാം തുഗ്രക് പരിഷ്കാക്കാരങ്ങളാണെന്നാണ് ഒരു വിഭാഗം ജിവനക്കാരുടെ കുറ്റപ്പെടുത്തൽ. ആശ്രിത നിയമനം പോലെ പിൻവാതിലിലൂടെ ഉദ്യോഗം ലഭിച്ചവർക്ക് ജീവനക്കാരുടെ താൽപ്പര്യം മനസിലാകുന്നില്ലെന്നും നോട്ടീസിൽ ആരോപിക്കുന്നു.

English summary
Secretariate Employees association notice against employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X