കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിക്കലാശത്തിനിടയില്‍ വടകരയില്‍ വ്യാപക സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Google Oneindia Malayalam News

വടകര: കൊട്ടിക്കലാശത്തിനിടെ വടകര മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. വില്യാപ്പള്ളിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി ഒടിച്ചു.

വടകരയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചതോടെ വലിയ സംഘര്‍ഷത്തിലേക്ക് പ്രശ്നം നീണ്ടില്ല. മേപ്പയൂരില്‍ കൊട്ടിക്കലാശത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീര്‍ പരാതിപ്പെട്ടു.

<strong>പാലക്കാട് ശക്തമായ ത്രികോണ മത്സരം... വിജയപ്രതീക്ഷയിൽ എംബി രാജേഷും വികെ ശ്രീകണ്ഠനും സി കൃഷ്ണകുമാറും!!</strong>പാലക്കാട് ശക്തമായ ത്രികോണ മത്സരം... വിജയപ്രതീക്ഷയിൽ എംബി രാജേഷും വികെ ശ്രീകണ്ഠനും സി കൃഷ്ണകുമാറും!!

സംഘര്‍ഷാവസ്ഥ തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വടകരയില്‍ ജില്ലാകളക്ടര്‍ സാംബശിവ റാവു നിരോധനാജ്‍ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെയാണ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

cpm

<strong>പഴയ തഴമ്പല്ല, ജനങ്ങളുടെ പ്രശ്നമാണ് പ്രധാനമെന്ന് പ്രിയങ്കയോട് പറയണം; രാഹുലിനൊരു തുറന്ന കത്ത്</strong>പഴയ തഴമ്പല്ല, ജനങ്ങളുടെ പ്രശ്നമാണ് പ്രധാനമെന്ന് പ്രിയങ്കയോട് പറയണം; രാഹുലിനൊരു തുറന്ന കത്ത്

വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളിലാണ് ജില്ലാ ഭരണകൂടം ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കിയും ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

English summary
section 144 declared at vatakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X