Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി... ക്രമസമാധാന പ്രശ്നം, നീട്ടിയത് 30 വരെ

പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 30 വരെ നീട്ടിയാണ് കലക്ടർ ഉത്ത്രവിട്ടിരിക്കുന്നത്. നിലവിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ച അർദ്ധ രാത്രി അവസാനിക്കാനിരിക്കെയാണ് ഈ നടപടി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കലക്ടർ നിരോധനാജ്ഞ നീട്ടിയത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ 144 തുരും. രാത്രിയിൽ നാമജപം നടക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം 82 പേരെ അറസ്റ്റ് ചെയ്തു വിട്ടയച്ചെന്നും പോലീസ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. ജനുവരി 14 വരെ നീട്ട്ണമെന്നായിരുന്നു കഴിഞ്ഞ പോലീസ് റിപ്പോർട്ട് നൽകിയത്. എന്നാൽ നാല് ദിവസത്തേക്ക് മാത്രമായിരുന്നു അന്ന് ദീർഘിപ്പിച്ചത്. ആ നാല് ദിവസം അവസാനിക്കാനിരിക്കെയാണ് 30 വരെ നീട്ടിയിരിക്കുന്നത്.

പോലീസിന്റെ അഭ്യർത്ഥന

പോലീസിന്റെ അഭ്യർത്ഥന


സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണ്ഡലകാലം മുഴുവന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയാണ് ജില്ലാ കളക്ടര്‍ക്ക് പോലീസ് നല്‍കിയിട്ടുള്ളത്. നിലവിലെ നിരോധനാജ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് പോലീസിന്റെ അഭ്യർത്ഥന. ജില്ലാ പോലീസ് മേധാവിയാണ് നിരോധനാജ്ഞ നീട്ടണമെന്ന ശുപാര്‍ശ ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.

നിലക്കലിൽ തടഞ്ഞ് പീഡിപ്പിക്കുന്നു

നിലക്കലിൽ തടഞ്ഞ് പീഡിപ്പിക്കുന്നു


ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പെടുത്തിയ നടപടിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫ് നേതാക്കള്‍ സന്നിധാനത്തെത്തി നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഭക്തരെ നിലയ്ക്കൽ തടഞ്ഞു നിർത്തി പീഡിപ്പിക്കുന്നുവെന്ന പരാതിയും മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വീണ്ടും നിരോധനാജ്ഞ നീട്ടിയത്.

യതീഷ് ചന്ദ്ര മലയിറങ്ങുന്നു

യതീഷ് ചന്ദ്ര മലയിറങ്ങുന്നു

അതേസമയം ബരിമലയുടെ ചുമതലയുളള പുതിയ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയായി. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ മേല്‍നോട്ടച്ചുമതല ഐ.ജി ദിനേന്ദ്ര കശ്യപിനും നിലയ്ക്കല്‍, വടശേരിക്കര,എരുമേലി എന്നിവിടങ്ങളില്‍ ഐജി അശോക് യാദവിനുമാണ്. എസ്പിമാര്‍ക്കും മാറ്റമുണ്ട്. നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എസ്പി മഞ്ജുനാഥ് ചുമതല വഹിക്കും. സന്നിധാനത്ത് പ്രതീഷ്കുമാറിന് പകരം എസ്പി കറുപ്പസ്വാമിയ്ക്കും പമ്പയില്‍ ഹരിശങ്കറിന് പകരം കാളീരാജ് മഹേഷ് കുമാറിനുമാണ് ചുമതല.

നിലക്കൽ പൂർണ്ണ നിയന്ത്രണത്തിൽ

നിലക്കൽ പൂർണ്ണ നിയന്ത്രണത്തിൽ

നിലയ്ക്കല്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങള്‍ക്കു സാധ്യതയില്ലെന്നും നിലവിൽ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നാണ് അദ്ദേഹം നേരത്തെ വ്യക്തമാക്കിയത്. പരാതിയിൽ അന്വേഷണം വരട്ടെ അപ്പോൾ നോക്കാമെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+