കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല നിരോധനാജ്ഞ 4 ദിവസം കൂടി നീട്ടി; ദർശനത്തിന് എത്താം, ശരണം വിളിക്കാം, നാമജപം നടത്താം...

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് നീട്ടിയത്. ഡിസംബർ എട്ട് അർദ്ധരാത്രി വരെ ഇലവുങ്കല്‍‌, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ യാതൊരു തടസ്സവുമുണ്ടായിരിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.

<strong>ഇനി അതായിട്ട് ഇല്ലാതാവണ്ട; വരുന്നൂ... തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം, ക്ഷേമനിധി അംഗങ്ങളുടെ അംശാദായം വര്‍ധിപ്പിക്കാനും ആനുകൂല്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും നീക്കം!!</strong>ഇനി അതായിട്ട് ഇല്ലാതാവണ്ട; വരുന്നൂ... തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം, ക്ഷേമനിധി അംഗങ്ങളുടെ അംശാദായം വര്‍ധിപ്പിക്കാനും ആനുകൂല്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും നീക്കം!!

നിരോധനാജ്ഞ നീട്ടണമെന്ന് എസ്പിയും എഡിഎമ്മും റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് നിരോധനാജ്ഞ നീട്ടുന്നതെന്ന് ജില്ല മജിസ്ട്രേറ്റ് അറിയിച്ചത്. അതേസമയം സന്നിധാനം: ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച മേൽനോട്ട നിരീക്ഷണ സമിതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Sabarimala

സന്നിധാനത്തെ വലിയ നടപ്പന്തൽ, തിരുമുറ്റം എന്നിവിടങ്ങളിലടക്കം പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങളും വാവർ നടയിൽ ബാരിക്കേട് വെച്ചതും യോഗത്തിൽ വിമർശനത്തിനിടയാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇക്കാര്യം അടിയന്തിരമായി പരിശോധിക്കാൻ മൂന്നംഗ നിരീക്ഷണ സമിതി പോലീസിന് നിർദേശം നൽകിയത്.

ഒന്നര മണിക്കൂറിലധികമാണ് എഡിജിപി അനിൽ കാന്ത്, ഡിജിപി ദിനേന്ദ്ര കശ്യപ്, സന്നിധാനം സ്പെഷ്യൽ ഓഫീസർ കറുപ്പു സ്വാമി, പത്തനംതിട്ട ജില്ല പൊലീസ് മേധാവി ടി നാരായണൻ എന്നിവരോട് സമിതി അംഗങ്ങൾ ചർച്ച ചെയ്തത്. ശബരിമലയിലും പരിസരങ്ങളിലും നടപ്പിലാക്കേണ്ട കൂടുതൽ ക്രമീകരണങ്ങൾ സംബന്ധിച്ച് സമിതി തിങ്കളാഴ്ച ഹൈകോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും.

English summary
Section 144 extended in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X