കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം അതിരൂക്ഷം, സംസ്ഥാനത്ത് 9 ജില്ലകളിൽ നിരോധനാജ്ഞ, കടുത്ത നിയന്ത്രണങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 9 ജില്ലകളില്‍ നിരോധനാജ്ഞ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ആണ് ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. മൂന്ന് ജില്ലകളിലേയും നിയന്ത്രണങ്ങള്‍ അറിയാം.

തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ

തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ

തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ: പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടുന്നത് നിരോധിച്ചു. സി.ആര്‍.പി.സി 144 പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രങ്ങള്‍ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. നാളെ (ഒക്ടോബര്‍ 3) രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

5 പേരിൽ കൂടുതൽ പാടില്ല

5 പേരിൽ കൂടുതൽ പാടില്ല

കണ്ടെയിന്‍മെന്റ് സോണുകളില്‍: 1. വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. 2. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. 3. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ പരിപാടികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. 4. കണ്ടെയിന്‍മെന്റ് സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സര്‍വീസുകള്‍ അനുവദിക്കും.

കണ്ടെയിന്‍മെന്റ് സോണില്‍

കണ്ടെയിന്‍മെന്റ് സോണില്‍

5. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്‌ക്കൊഴികെ ആളുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തണം. കണ്ടെയിന്‍മെന്റ് സോണിനു പുറത്ത് : 1. അഞ്ചുപേരില്‍ കൂടുതലുള്ള പൊതു പരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. 2. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. 3. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

കണ്ടെയിന്‍മെന്റ് സോണിനു പുറത്ത്

കണ്ടെയിന്‍മെന്റ് സോണിനു പുറത്ത്

4. കണ്ടെയിന്‍മെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ നടത്താം. എന്നാല്‍ പങ്കെടുക്കുന്ന എല്ലാപേരും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. 5. കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമേ അനുവദിക്കൂ. 6. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

വീടുകളില്‍ത്തന്നെ കഴിയുക

വീടുകളില്‍ത്തന്നെ കഴിയുക

ഒക്ടോബര്‍ രണ്ടിനു മുന്‍പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളില്‍ത്തന്നെ കഴിയേണ്ടതാണ്.

എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ

എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ

എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ: 1. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു.2. സാംസ്കാരിക പരിപാടികള്‍, ഗവണ്മെൻറ് നടത്തുന്ന പൊതു പരിപാടികള്‍, രാഷ്ട്രിയ, മത ചടങ്ങുകള്‍, തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കു. 3. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറൻറുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദി ചെയിൻ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു.

അണുനശീകരണം നടത്തണം

അണുനശീകരണം നടത്തണം

ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ അധികം കൂട്ടം കൂടാൻ പാടില്ല. കൊച്ചി കോര്‍പ്പറേഷനിലെയും, തൃക്കാക്കര, ഏലൂര്‍, മരട്, കോതമംഗലം, തൃപ്പൂണിത്തുറ,പെരുമ്പാവൂ‌ർ, കളമശ്ശേരി മുൻസിപ്പാലിറ്റികളിലെയും വെങ്ങോല, രായമംഗലം, എടത്തല, പായിപ്ര, വടക്കേക്കര, കടുങ്ങല്ലൂര്‍, കുന്നത്തുനാട്, അയ്യമ്പുഴ, ചിറ്റാറ്റുകര, ചെല്ലാനം, മാറാടി, ഞാറക്കല്‍, ചേരാനെല്ലൂർ, വരാപ്പെട്ടി, ഉദയംപേരൂര്‍, ശ്രീമൂലനഗരം, കരുമാലൂര്‍, കോട്ടുവള്ളി, ചേന്ദമംഗലം, കുമ്പളങ്ങി, വാഴക്കുളം, കിഴക്കമ്പലം, നെല്ലിക്കുഴി, ആലങ്ങാട്, കീഴ്മാട്, ഏഴിക്കര, മൂക്കന്നൂര്‍, മുടക്കുഴ, ചെങ്ങമനാട്, കടമക്കുടി, മഴുവന്നൂര്‍, നെടുമ്പാശ്ശേരി, വടവുകോട്-പുത്തൻകുരിശ്, ചൂര്‍ണിക്കര, കാലടി, കൂവപ്പടി, കുമ്പളം, കുന്നുകര, വരാപ്പുഴ, തുറവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പൊതു സ്ഥലങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവ അണുനശീകരണം നടത്തുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണസ്ഥപന സെക്രട്ടറിമാര്‍ ഉറപ്പ വരുത്തണം.

കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ

കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ

കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ: ജില്ലയില്‍ എല്ലാവരും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം.വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയുമാണ് അനുവദിക്കുക. സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

കര്‍ശന നിരോധനം

കര്‍ശന നിരോധനം

മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്ട്‌മെന്റുകളും വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ. മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് കര്‍ശനമായി നിരോധിച്ചു.

ദിവസം ഒരു തവണയെങ്കിലും അണുനശീകരണം

ദിവസം ഒരു തവണയെങ്കിലും അണുനശീകരണം

ചുവടെ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാര്‍ക്കറ്റുകളും ബസ് സ്റ്റാന്‍ഡുകളും ജനങ്ങള്‍ കൂടുതലായി എത്തുന്ന മറ്റു പൊതുസ്ഥലങ്ങളും ദിവസം ഒരു തവണയെങ്കിലും അണുനശീകരണം നടത്തുന്നതിന് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. മുനിസിപ്പാലിറ്റികള്‍: കോട്ടയം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, ചങ്ങനാശേരി. ഗ്രാമപഞ്ചായത്തുകള്‍: കങ്ങഴ, മീനടം, അയര്‍ക്കുന്നം. മറവന്തുരുത്ത്, പായിപ്പാട്, കറുകച്ചാല്‍, രാമപുരം, തൃക്കൊടിത്താനം, മുണ്ടക്കയം, കൂരോപ്പട, എരുമേലി, കുറിച്ചി, പുതുപ്പള്ളി, വിജയപുരം, വാകത്താനം, അതിരമ്പുഴ, തിരുവാര്‍പ്പ്, മാടപ്പള്ളി, പാമ്പാടി, കുമരകം, എലിക്കുളം.

English summary
Section 144 imposed in Nine districts of Kerala due to rise in Covid cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X