ആനന്ദബോസിനെ സ്വീകരിക്കാതെ ബിജെപിയിലെ ഒരു വിഭാഗം; അവസരം മുതലാക്കി കൃഷ്ണദാസ് പക്ഷവും ശോഭയും
കൊച്ചി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആയി ചുമതലയേറ്റ ശേഷം ആദ്യമായി കേരള സന്ദര്‍ശനത്തിനെത്തിയ സി വി ആനന്ദബോസിനെ സ്വീകരിക്കാന്‍ എത്താതെ ഒരു വിഭാഗം ബി ജെ പി നേതാക്കള്‍. ജന്മനാട്ടിലെ സ്വീകരണത്തിനായി കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ സി വി ആനന്ദബോസിനെ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്, ഔദ്യോഗിക വിഭാഗത്തോട് ഇടഞ്ഞ് നില്ക്കുന്ന ശോഭാ സുരേന്ദ്രന് എന്നിവരാണ് എത്തിയത്.
എ എന്‍ രാധാകൃഷ്ണന് പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ് നേതാവാണ്. ശോഭാ സുരേന്ദ്രനാകട്ടെ കെ സുരേന്ദ്രന് പ്രസിഡന്റായത് മുതല്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിരിക്കുകയാണ്. കോര്‍ കമ്മിറ്റിയില്‍ നിന്നും ശോഭാ സുരേന്ദ്രനെ മാറ്റി നിര്‍ത്തിയിരുന്നു. ഇവരെ കൂടാതെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയ പി കെ കൃഷ്ണദാസ് പക്ഷത്തെ പി ആര് ശിവശങ്കരനും ആണ് വിമാനത്താവളത്തില്‍ സി വി ആനന്ദബോസിനെ സ്വീകരിച്ചത്.

കേരളത്തിലെ ഔദ്യോഗിക നേതൃത്വവുമായി അടുപ്പമുള്ള ബി ജെ പി കേന്ദ്ര നേതൃത്വത്തിലെ ഒരു പ്രമുഖന്റെ നിര്‍ദേശ പ്രകാരമാണ് ഔദ്യോഗികപക്ഷം സി വി ആനന്ദബോസിനെ സ്വീകരിക്കാന്‍ എത്താതെ മാറിനിന്നത് എന്ന റിപ്പോര്‍ട്ടുണ്ട്. ഒരു മലയാളിക്ക് പാര്‍ട്ടി നല്കിയ വലിയ ബഹുമതിയാണ് ഗവര്‍ണര്‍ സ്ഥാനം എന്നിരിക്കെ ചുമതലയേറ്റെടുത്ത് നാട്ടില്‍ വരുമ്പോള്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് പോലും സ്വീകരിക്കാനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്.

മാത്രമല്ല ഗവര്‍ണര്‍ വരുന്നതിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി തന്നെ തയാറാക്കി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതുമാണ്. കെ സുരേന്ദ്രന് ബി ജെ പി സംസ്ഥാന പ്രസിഡന്റായത് മുതല്‍ മുരളീധര വിഭാഗം പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയതാണ്. പല നേതാക്കളേയും ഒതുക്കി നിര്‍ത്തുന്നതില്‍ ഔദ്യോഗിക പക്ഷത്തിന് സാധിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് വക്തവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയത്.

മുതിര്‍ന്ന നേതാവ് പി പി മുകുന്ദന് നേരത്തെ കെ സുരേന്ദ്രന്റെ നേതൃത്വത്തെ പരസ്യമായി തന്നെ വിമര്‍ശിച്ചിരുന്നു. അതേസമയം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സി വി ആനന്ദ ബോസ് ബി ജെ പിയില്‍ ചേര്‍ന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു സി വി ആനന്ദബോസിന്റെ പ്രവര്‍ത്തനം. മേഘാലയ സര്‍ക്കാര്‍ ഉപദേഷ്ടാവായി തുടരുന്നതിനിടെ ആണ് സി വി ആനന്ദബോസിനെ ഗവര്ണാര് ആയി നിയമിക്കുന്നത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ സി വി ആനന്ദ ബോസിനോട് ബി ജെ പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സി വി ആനന്ദബോസ് മത്സരിക്കാനില്ല എന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സി വി ആനന്ദ ബോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത്

Click it and Unblock the Notifications